ബാ​രി​ക്കേ​ഡു​ക​ള്‍ സ​ാമൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ക്കു​ന്നു
Tuesday, May 4, 2021 11:33 PM IST
ച​വ​റ : പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡു​ക​ള്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​ക്കി​യി​ട്ടു​ണ്ട​ങ്കി​ലും പോ​ലീ​സ് വെ​ച്ച ബാ​രി​ക്കേ​ഡു​ക​ള്‍ സ​മൂ​ഹ വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച് ക​ള​യു​ന്നു.​
ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും പ്ര​ദേ​ശ​ത്ത് വ്യാ​പ​നം കു​റ​ക്കാ​നാ​യി ശ്ര​മി​ക്കു​മ്പോ​ള്‍ ഇ​തൊ​ന്നും വ​ക വ​ക്കാ​തെ ചി​ല​ര്‍ ബാ​രി​ക്കേ​ഡു​ക​ള്‍ എ​ടു​ത്തു ക​ള​യു​ന്ന​തി​നാ​ല്‍ നി​രീ​ക്ഷ​ണം മേ​ഖ​ല​യാ​ണ​ന്ന​റി​യാ​തെ പു​റ​ത്ത് നി​ന്നും വ​രു​ന്ന​വ​രും ഇ​വി​ടേ​ക്കു എ​ത്തു​ന്നു​ണ്ട​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍​പ്പ​റ​യു​ന്നു.​
ഇ​ത്ത​ര​ത്തി​ല്‍ മേ​ക്കാ​ട് വാ​ര്‍​ഡി​ലെ കോ​വി​ല്‍​ത്തോ​ട്ട​ത്തു വെ​ച്ച ബാ​രി​ക്കേ​ഡു​ക​ള്‍ എ​ടു​ത്തു ക​ള​ഞ്ഞ നി​ല​യി​ലാ​ണ്. ഇ​തു​വ​ഴി നി​ര​വ​ധി പേ​രാ​ണ് യാ​ത്ര ചെ​യ്യു​ന്നത്. നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​ണ​ങ്കി​ലും ചി​ല​ർ​ക്ക് ഇ​തൊ​ന്നും ഇ​വി​ടെ ബാ​ധ​ക​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.​ ഇ​ന്ന​ലെ വ​രെ പ്ര​ദേ​ശ​ത്ത് മു​പ്പ​തോ​ളം പോ​സി​റ്റീ​വു കേ​സു​ക​ളാ​ണ് ഉ​ള്ള​ത്.