ബി​ജെ​പി​യു​ടെ പ​രാ​ജ​യം; കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്ന്
Tuesday, May 4, 2021 11:32 PM IST
ചാ​ത്ത​ന്നൂ​ർ: നേ​തൃ​നി​ര​യി​ലു​ള്ള​വ​രെ മാ​റ്റി​നി​ർ​ത്തി ത​ല്പ​ര ക​ക്ഷി​ക​ളു​ടെ ഇം​ഗി​ത​ത്തി​ന് വ​ഴ​ങ്ങി സം​സ്ഥ​ന പ്ര​സി​ഡ​ന്‍റ് പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ഏ​റ്റ പ​രാ​ജ​യ​മെ​ന്ന് പാ​ർ​ട്ടി മു​ൻ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ജി.​കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.
ര​ണ്ടി​ട​ത്തു മ​ത്സ​രി​ച്ചി​ട്ടും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ജ​യി​ക്കാ​ത്ത​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ജി​ല്ല​യി​ലും ഇ​താ​യി​രു​ന്നു അ​വ​സ്ഥ. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ജ​ന​ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കേ​ണ്ട​തി​ന് പ​ക​രം ധി​ക്കാ​ര​പ​ര​മാ​യ ശൈ​ലി​യാ​ണ് കെ.​സു​രേ​ന്ദ്ര​ൻ സ്വീ​ക​രി​ച്ച​ത്. കേ​ന്ദ്ര​നേ​തൃ​ത്വം അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും ജി.​കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി;
കാ​ഷ്യു കോ​ര്‍​പ്പ​റേ​ഷ​ന്‍ ര​ണ്ട് ല​ക്ഷം രൂ​പ ന​ല്‍​കി

കൊല്ലം: കേ​ര​ള സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി സ്വ​രൂ​പ്പി​ച്ച ര​ണ്ട് ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​ത​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി. കാ​ഷ്യു കോ​ര്‍​പ്പ​റേ​ഷ​ന്‍ ഹെ​ഡ് ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജീ​വ​ന​ക്കാ​രും ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍ തു​ക ഏ​റ്റു​വാ​ങ്ങി. കോ​ര്‍​പ്പ​റേ​ഷ​ന്‍ എംഡി ഡോ. ​രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ന്‍, സു​നി​ല്‍ ജോ​ണ്‍, വി.​ഷാ​ജി, അ​ജി​ത് എ​സ്, രാ​ജ​ശേ​ഖ​ര​പി​ള്ള, വി.പി ഹ​രി​ലാ​ല്‍, കെ. ​ഗോ​പു​കു​മാ​ര്‍, യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ പി.​എ​സ് ജ​യ​ന്തി, സു​നി​ല്‍​കു​മാ​ര്‍ (സിഐടിയു), വി.​എ​ന്‍ ​എ​ബ്ര​ഹാം (എഐടിയു​സി), സു​നി​ല്‍​കു​മാ​ര്‍ (ഐഎ​ന്‍ടിയുസി), വി​ക്ര​മ​ന്‍ (യുടിയുസി)​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​നു​ശോ​ചി​ച്ചു

ചാ​ത്ത​ന്നൂ​ർ: കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബി​ജെ​പി മു​ൻ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ജി.​കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള അ​നു​ശോ​ചി​ച്ചു.