ക​ന​ത്ത മ​ഴ​യി​ല്‍ മ​ല​യോ​ര ഹൈ​വേ​യു​ടെ വ​ശം ഇ​ടി​ഞ്ഞു
Tuesday, May 4, 2021 11:32 PM IST
അ​ഞ്ച​ല്‍ : ര​ണ്ട് ദി​വ​സ​മാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴ്ന്നു. കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്നു. അ​ഞ്ച​ല്‍- കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ മാ​ര്‍​ത്താ​ണ്ഡ​ന്‍​ക​ര​യി​ലാ​ണ് പാ​ത​യു​ടെ വ​ശം ഇ​ടി​ഞ്ഞു താ​ഴു​ക​യും തു​ട​ര്‍​ന്ന് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി പൂ​ര്‍​ണമാ​യി ത​ക​രു​ക​യും ചെ​യ്ത​ത്. മ​ഴ​യി​ല്‍ അ​ടി​ഭാ​ഗ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് വ​ശം ത​ക​ര്‍​ന്ന​ത്. എ​ന്നാ​ല്‍ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വ​ന്ന ഗു​രു​ത വീ​ഴ്ച​യാ​ണ് ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി ത​ക​രു​ക​യും പാ​ത​യു​ടെ വ​ശം ഇ​ടി​ഞ്ഞ് താ​ഴു​ക​യും ചെ​യ്യാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
ഇ​ടി​ഞ്ഞ് ത​ക​ര്‍​ന്ന ഭി​ത്തി​യു​ടെ ഭാ​ഗ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ചി​ല​യി​ട​ങ്ങ​ള്‍ ക​മ്പി ഇ​ല്ലാ​തെ​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മാ​ണ്. നാ​ട്ടു​കാ​രും ഈ ​ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യു​ടെ നി​ര്‍​മ്മാ​ണ വേ​ള​യി​ല്‍ താ​ഴ്ച​യി​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്ത് അ​ടി​സ്ഥാ​നം ത​യ്യാ​റാ​ക്ക​തെ​യു​ള്ള നി​ര്‍​മ്മാ​ണ​മാ​ണ് ഇ​പ്പോ​ള്‍ പ​ല​യി​ട​ത്തും പാ​ത​യു​ടെ വ​ശം ഇ​ടി​ഞ്ഞു താ​ഴാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. കു​ള​ത്തു​പ്പു​ഴ പ​ട്ട​ണ​ത്തോ​ട് ചേ​ര്‍​ന്ന് നി​ര​വ​ധി ത​വ​ണ മ​ണ്ണ് ഇ​ടി​ഞ്ഞ സ്ഥ​ല​ത്ത് ഇ​പ്പോ​ഴും നി​ര്‍​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ള്‍ മാ​ര്‍​ത്താ​ണ്ഡ​ന്‍​ക​ര ഭാ​ഗ​ത്തും പാ​ത​യു​ടെ ത​ക​ര്‍​ച്ച ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ഓ​ട, ക​ലി​ങ്ങു എ​ന്നി​വ​യു​ടെ നി​ര്‍​മ്മാ​ണ​ത്തി​ലെ അ​ശാ​ത്രീ​യ​ത പ​ല​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ പാ​ത​യു​ടെ ത​ക​ര്‍​ച്ച​യി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​രു​നൂ​റ് കോ​ടി​യോ​ളം ചി​ല​വ​ഴി​ച്ചാ​ണ് മ​ല​യോ​ര ഹൈ​വേ​യു​ടെ പു​ന​ലൂ​ര്‍ ച​ല്ലി​മു​ക്ക് റീ​ച് നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.