ഷി​ജു വ​ർ​ഗീ​സി​നെ​ക്കു​റി​ച്ച് പോ​ലീ​സ് സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, May 4, 2021 11:32 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ക​രാ​റു​ണ്ടാ​ക്കി​യ അ​മേ​രി​ക്ക​ൻ ക​മ്പി​നി​യാ​യ ഇ ​എം സി ​സി യു​ടെ ഡ​യ​റ​ക്ട​ർ ഷി​ജു എം ​വ​ർ​ഗീ​സി​നെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഫി​ഷ​റീ​സ് വ​കു​പ്പു മ​ന്ത്രി​യാ​യി​രു​ന്ന ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ​ക്കെ​തി​രെ കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഷി​ജു വ​ർ​ഗീ​സ് സ്ഥാ​നാ​ർ​ഥുയാ​യി​രു​ന്നു. തെര​ഞ്ഞെ​ടു​പ്പു ദി​വ​സം ക​ണ്ണ​ന​ല്ലൂ​ർ കു​രീ​പ്പ​ള്ളി​യി​ൽ വ​ച്ച് ഷി​ജു വ​ർ​ഗീ​സി​ന്‍റെ കാ​റി​ന് നേ​രെ പെ​ട്രോ​ൾ​ബോം​ബാ​ക്ര​മ​ണം ന​ട​ന്നു എ​ന്ന് ആ​രോ​പി​ച്ച് ഷി​ജു വ​ർ​ഗീ​സ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന് പ​രാ​തി ന​ല്കി. സം​ഭ​വം വ​ലി​യ വി​വാ​ദ​വു​മാ​യി മാ​റി.
കേ​സന്വേ​ഷ​ണം ന​ട​ത്തി​യ ചാ​ത്ത​ന്നൂ​ർ എസിപി ​വൈ.നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ബി​നു​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും പി​ന്നീ​ട് ഗോ​വ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഷി​ജു വ​ർ​ഗീ​സി​നെ​യും മാ​നേ​ജ​ർ ശ്രീ​കാ​ന്തി​നെ​യും അ​റ​സ്റ്റ് ചെ​യ്തു.​ കോ​ട​തി​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ഇ​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ ചെ​യ്യു​ക​യും തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക​യും ഗൂ​ഡാ​ലോ​ച​ന ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ഷി​ജു വ​ർ​ഗീ​സി​ന്‍റെ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടും മ​റ്റ് വി​വ​ര​ങ്ങ​ളും ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ബാ​ങ്കു​ക​ൾ​ക്കു് നോ​ട്ടീ​സ് ന​ൽകി. സ്വ​ത്തു​വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​
ഷി​ജു വ​ർ​ഗീ​സും കു​ട്ടാ​ളി​ക​ളൂം ന​ട​ത്തി​യി​ട്ടു​ള്ള ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സൈ​ബ​ർ സെ​ല്ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
മൊ​ബൈ​ൽ ഫോ​ണു​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എസിപി ​വൈ. നി​സാ​മു​ദീ​ൻ പ​റ​ഞ്ഞു.