ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മി​നി ലോ​ക്ക് ഡൗ​ൺ
Tuesday, May 4, 2021 10:51 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന​ലെ മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കി പോ​ലീ​സ്. മി​നി ലോ​ക്ഡൗ​ൺ എ​ന്നാ​ണ് നി​യ​ന്ത്ര​ണ​ത്തെ വ്യാ​ഖ്യാ​നി​ക്കു​ന്ന​തെ​ങ്കി​ലും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​ണ് കാ​ര്യ​ങ്ങ​ൾ.
പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന രാ​വി​ലെ ആ​റു​മു​ത​ൽ ത​ന്നെ ആ​രം​ഭി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന. പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ എ​ല്ലാ​യി​ട​ത്തും വോ​ള​ണ്ടി​യ​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു.
എ​ല്ലാ വാ​ഹ​ന​ങ്ങ​ളെ​യും യാ​ത്ര​ക്കാ​രെ​യും ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ​വ​രെ മ​ട​ക്കി അ​യ​ച്ചു. ബൈ​ക്കു​ക​ളി​ൽ സ​ഞ്ച​രി​ച്ച​വ​ർ​ക്ക് ര​ണ്ട് മാ​സ്ക് നി​ർ​ഡ​ബ​ന്ധ​മാ​യി​രു​ന്നു. പാ​ലി​ക്കാ​ത്ത​വ​രി​ൽ നി​ന്ന് 500 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി.
കാ​റു​ക​ളി​ലും ബ​സു​ക​ളി​ലും സ​ഞ്ച​രി​ച്ച​വ​രെ അ​ട​ക്കം പ​രി​ശോ​ധി​ച്ചു. സ​ത്യ​വാ​ങ്മൂ​ലം ഇ​ല്ലാ​തെ യാ​ത്ര​ചെ​യ്ത​വ​രി​ൽ മ​തി​യാ​യ കാ​ര​ണം ഇ​ല്ലാ​തെ ഇ​റ​ങ്ങി​വ​രെ അ​ട​ക്കം പി​ഴ​യ​ട​പ്പി​ച്ചു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ അ​ട​ക്കം ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ചു.
അ​വ​ശ്യ സ​ർ​വീ​സ് ഒ​ഴി​കെ​യു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ​ല്ലാം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ല്ലാ​വ​രും ജോ​ലി​ക്കെ​ത്തി​യി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ക​ളും ന​ട​ത്തി.
കൊ​ല്ലം ന​ഗ​ര​ത്തി​ല​ട​ക്കം വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കാ​ൽ​ന​ട​യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ​ബ​സു​ക​ൾ കാ​ര്യ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഓ​ടി​യ ക​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ‌ യാ​ത്ര​ക്കാ​ർ വി​ര​ള​മ​മാ​യി​രു​ന്നു.
സ്റ്റാ​ന്‍റു​ക​ളി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ നാ​മ​മാ​ത്ര​മാ​യാ​ണ് കാ​ണാ​നാ​യ​ത്. യാ​ത്ര​ക്കാ​ർ കു​റ​വാ​യ​തി​നാ​ൽ കാ​ര്യ​മാ​യ ഓ​ട്ട​വും ല​ഭി​ച്ചി​ല്ല. പ​ഴം, പ​ച്ച​ക്ക​റി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും തു​റ​ന്നി​രു​ന്നെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാ​ൻ എ​ത്തി​യ​വ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നു. ക​ട​യു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും ഇ​ര​ട്ട​മാ​സ്കും കൈ​യു​റ​യും ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​ന്ന​ലെ മു​ത​ൽ എ​ല്ലാ​യി​ട​ത്തും പാ​ലി​ക്ക​പ്പെ​ട്ടു.
ഹോ​ട്ട​ലു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും തു​റ​ന്നി​ല്ല. തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​സ​ൽ മാ​ത്രം ന​ൽ​കാ​നാ​ണ് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത​ത് കാ​ര​ണം പ​ല​ർ​ക്കും ഹോ​ട്ട​ൽ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഭ​ക്ഷ​ണം ഓ​ൺ​ലൈ​നാ​യി ഓ​ർ​ഡ​ർ ചെ​യ്ത​വ​ർ​ക്ക് പോ​ലും പ​ല​ർ​ക്കും കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല.
മാ​ർ​ക്ക​റ്റു​ക​ളി​ലും മ​ത്സ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നും തി​ര​ക്ക് ഉ​ണ്ടാ​യി​ല്ല. ജി​ല്ല​യി​ലെ മ​ത്സ്യ​ബ​ന്ധ​ന ഹാ​ർ​ബ​റു​ക​ളൊ​ന്നും പ്ര​വ​ർ​ത്തി​ച്ചി​ല്ല.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ ഹാ​ർ​ബ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു.
പ​ല​യി​ട​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ പോ​ലും തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ല. ആ​ശു​പ​ത്രി​ക​ൾ​ക്ക് സ​മീ​പ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളാ​ണ് തു​റ​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ​ർ​ഥം ഉ​പ​യോ​ഗി​ക്കേ​ണ്ട ഓ​ക്സീ​മീ​റ്റ​റു​ക​ൾ​ക്ക് ജി​ല്ല​യി​ൽ ക​ട​ത്തു​ക്ഷാ​മ​ണ്.
ന​ല്ല ബ്രാ​ന്‍റി​ലു​ള്ള ഓ​ക്സീ​മീ​റ്റ​റു​ക​ൾ ഒ​ന്നും കി​ട്ടാ​നി​ല്ല. നേ​ര​ത്തേ ആ​യി​രം രൂ​പ​വ​രെ ഈ​ടാ​ക്കി​യി​രു​ന്ന മീ​റ്റ​റു​ക​ൾ​ക്ക് ഇ​പ്പോ​ൾ 2000-ൽ ​അ​ധി​ക​മാ​ണ്.
ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ലും അ​തി​നും ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന് അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നു.