ഇ​ര​ട്ട മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി പോ​ലീ​സ്
Tuesday, May 4, 2021 10:51 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ര​ട്ട മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേശം ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്.​ സ​ർ​ജി​ക്ക​ൽ മാ​സ്കോ, എ​ൻ - 95 മാ​സ്കോ ധ​രി​ക്കു​ന്ന​വ​ർ അ​തി​ന് മു​ക​ളി​ൽ തു​ണി​മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി. ഇ​ന്ന് മു​ത​ൽ ഇ​ര​ട്ട മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് പി​ഴ​ശി​ക്ഷ ന​ല്കി തു​ട​ങ്ങു​മെ​ന്ന് ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വൈ.നി​സാ​മു​ദീ​ൻ അ​റി​യി​ച്ചു.
ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ൽ പ​ന്ത്ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് രാ​പ​ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​തെ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​വ​രെ​യും​ ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രെ​യും പോ​ലീ​സ് ത​ട​ഞ്ഞു. ചി​ല​രെ തി​രി​ച്ച​യ​ച്ചു. പ​ല​ർ​ക്കും പി​ഴ​ശി​ക്ഷ​യും വി​ധി​ച്ചു.
ക​ട​ക​ൾ​ക്കു​ള്ളി​ൽ ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കു​ക​യോ ഇ​രു​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്. കു​ട്ടം​കൂ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല.​ സാ​മു​ഹി​ക അ​ക​ലം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. മു​ന്ന​റി​യി​പ്പു​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പാ​ര്‍​ട്ട് ടൈം ​
സ്വീ​പ​റു​ടെ സം​ഭാ​വ​ന​യും
ദു​രി​താ​ശ്വാ​സ​ത്തി​ന്
കൊല്ലം: കൊ​ല്ലം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ പാ​ര്‍​ട്ട് ടൈം ​സ്വീ​പ​റും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി. 77,000 രൂ​പ​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍​ക്ക് വി​നി​യോ​ഗി​ക്ക​ണം എ​ന്ന അ​ഭ്യ​ര്‍​ഥന​യോ​ടെ ഹ​ബീ​ബു​ള്ള ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​നു കൈ​മാ​റി​യ​ത്.