പോ​ലീ​സ് നി​ല​പാ​ട് ക​ടു​പ്പി​ച്ചു; ഹ​ർ​ത്താ​ലി​നു തു​ല്യമായി
Tuesday, May 4, 2021 10:51 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മി​നി ലോ​ക്ക് ഡൗ​ൺ കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​രി​പൂ​ർ​ണ വി​ജ​യം. പോ​ലീ​സ് നി​ല​പാ​ടു ക​ടു​പ്പി​ച്ച​തോ​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ളും ക​റ​ക്ക​ങ്ങ​ളും ഒ​ഴി​വാ​യി.
ഹ​ർ​ത്താ​ലി​ന്‍റെ പ്ര​തീ​തി​യാ​യി​രു​ന്നു കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ.​ വാ​ഹ​ന​ങ്ങ​ൾ അ​പൂ​ർ​വമാ​യി മാ​ത്ര​മെ നി​ര​ത്തി​ലി​റ​ങ്ങി​യു​ള്ളു.​ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ​കെഎ​സ്ആ​ർറ്റിസി ബ​സു​ക​ൾ നാ​മ​മാ​ത്ര​മാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. അ​വ​ശ്യ സ​ർ​വീ​സ​ല്ലാ​ത്ത​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്നു. ഹോ​ട്ട​ലു​ക​ളും ഭ​ക്ഷ​ണ ശാ​ല​ക​ളു​മെ​ല്ലാം പാ​ഴ്സ​ൽ വി​ത​ര​ണം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്.​ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ക​ർ​ക്ക​ശ​മാ​യി ന​ട​ന്നു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​രെ മ​ട​ക്കി അ​യ​ക്കു​ക​യോ പി​ഴ ചു​മ​ത്തു​ക​യോ ഉ​ണ്ടാ​യി.​ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്നു. ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ത​ട​സമി​ല്ലാ​തെ തു​ട​ർ​ന്ന​ത്.

റൂ​റ​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ​ല്ലാം വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച 111 9 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 16341 പേ​രെ താ​ക്കീ​തു ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ കു​റെ​ക്കൂ​ടി ക​ർ​ശ​ന​മാ​ക്കു​മെ​ന്നും​ താ​ക്കീ​തു​ക​ൾ​ക്കു പ​ക​രം ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി അ​റി​യി​ച്ചു.