30 കേ​സു​ക​ള്‍​ക്ക് പി​ഴ
Tuesday, May 4, 2021 10:51 PM IST
കൊല്ലം: ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന താ​ലൂ​ക്കു​ത​ല കോ​വി​ഡ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ 30 കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കി.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍, പോ​ലീ​സ്, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​ങ്ങ​ളാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു ഇ​ട​ങ്ങ​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഡെ​പ്യൂ​ട്ടി കള​ക്ട​ര്‍ (എ​ല്‍എ) പി.​ബി സു​നി​ല്‍ ലാ​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കൊ​ട്ടാ​ര​ക്ക​ര, പു​ത്തൂ​ര്‍, പൂ​യ​പ്പ​ള്ളി, ച​ട​യ​മം​ഗ​ലം, ച​വ​റ, ക​ട​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 124 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി.
ഒ​ന്‍​പ​ത് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കി. ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ടി. ​സി. മി​നി, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
പ​ത്ത​നാ​പു​ര​ത്ത് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ഷാ​ജി ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​റ​വ​ന്തൂ​ര്‍, ക​ട​യ്ക്കാ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. ഒ​ന്‍​പ​ത് കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.