ഓ​ണ്‍​ലൈ​ന്‍ ചി​കി​ത്സ വ്യാ​പി​പ്പി​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, May 4, 2021 10:51 PM IST
കൊല്ലം: വി​ക്‌​ടേ​ഴ്സ് ഉ​ള്‍​പ്പ​ടെ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍ വ​ഴി ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി ഓ​ണ്‍​ലൈ​ന്‍ ചി​കി​ത്സാ സേ​വ​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
ത​ട​സ​ര​ഹി​ത​മാ​യി ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. തീ​പി​ടു​ത്തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് എ​ല്ലാ സ​ര്‍​ക്കാ​ര്‍- സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഫ​യ​ര്‍ ഓ​ഡി​റ്റ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്ത​ണം. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ അ​വ​ശ്യ​സേ​വ​ന മേ​ഖ​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍ മാ​ത്രം ഹാ​ജ​രാ​ക​ണം. മാ​ര്‍​ക്ക​റ്റു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്ക് സൃ​ഷ്ടി​ക്ക​രു​ത്. വ്യാ​പാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന ഡോ​ര്‍ ടു ​ഡോ​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ. ​യു​സ​ഫ്, എഡിഎം. ​ടി​റ്റി ആ​നി ജോ​ർജ്, പു​ന​ലൂ​ര്‍ ആ​ര്‍ഡിഒ ബി. ​ശ​ശി​കു​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.​ശ്രീ​ല​ത, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

8866 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 8866 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ല്‍​കി. ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 25 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ര​ണ്ട് തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 635 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 511 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.
176 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 161 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 155 തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 748 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 6447 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.