നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്തം; വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പോ​ലീ​സ്
Tuesday, May 4, 2021 10:51 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ഈ ​മാ​സം പ​ത്തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി പോ​ലീ​സ്. അ​ഞ്ച​ല്‍, കു​ള​ത്തു​പ്പു​ഴ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്, ഏ​രൂ​ര്‍ മേ​ഖ​ല​ക​ളി​ലെ​ല്ലാം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണമാ​യി​രു​ന്നു.
നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച ഇ​ല്ലാ​ത്ത ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ച്ചു. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​രും പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍ കൃ​ത്യ​മാ​യി വീ​ണു. ആ​ര്‍​ക്കും കാ​ര്യ​മാ​യ താ​ക്കീ​ത് ആ​യി​രു​ന്നി​ല്ല പോ​ലീ​സ് ന​ല്‍​കി​യ​ത്. പി​ഴ ഈ​ടാ​ക്കി​യ ശേ​ഷം മാ​ത്രം ബോ​ധ​വ​ല്‍​ക​ര​ണം. ഇ​താ​യി​രു​ന്നു കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ആ​ദ്യ​ദി​ന​ത്തി​ല്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യ​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി​രു​ന്നു. ഇ​രു​ന്ന്‍ ആ​ഹാ​രം ക​ഴി​ക്കാ​നും ജ്യൂ​സ് അ​ട​ക്കം കു​ടി​ക്കാ​നും അ​വ​സ​രം ന​ല്‍​കി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കി. ചി​ല ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​സ്ക് ഇ​ടാ​തി​രു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കും പി​ടി​വീ​ണു. പ്ര​ധാ​ന ക​വ​ല​ക​ള്‍​ക്കും പ​ട്ട​ണ​ങ്ങ​ള്‍​ക്കും പു​റ​മേ ചെ​റി​യ ഇ​ട​റോ​ഡു​ക​ള്‍ ചെ​റി​യ ക​വ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.
അ​തേ​സ​മ​യം ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു. ചി​ല സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ മൂ​ന്നോ നാ​ലോ യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്നത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ ലം​ഘ​ക​ര്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യും തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.