കോ​ൺ​ഗ്ര​സ്‌ പ്രവർത്തകന്‍റെ ക​ട​യി​ലേ​ക്ക് മ​നു​ഷ്യ​വി​സ​ർ​ജ്യ​മെ​റി​ഞ്ഞ​താ​യി പ​രാ​തി
Monday, May 3, 2021 11:35 PM IST
കു​ണ്ട​റ: കോ​ൺ​ഗ്ര​സ്‌ കേ​ര​ള​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​നി​സാ​മു​ദീ​നി​ന്‍റെ ക​ട​യ്ക്കു​നേ​രേ അ​ജ്ഞാ​ത​ർ മ​നു​ഷ്യ​വി​സ​ർ​ജ്യ​മെ​റി​ഞ്ഞ​ത​യാ​യി പ​രാ​തി. ഇ​ള​മ്പ​ള്ളൂ​രി​നു​സ​മീ​പം പോ​ലി​സ് ക്വാ​ർ​ട്ടേ​ഴ്‌​സി​ന് എ​തി​ർ​വ​ശ​ത്തെ നി​സാം സ്റ്റോ​റി​നു​നേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മ​നു​ഷ്യ​വി​സ​ർ​ജ്യ​മെ​റി​ഞ്ഞ​ത്.
ക​ട​യു​ടെ ഷ​ട്ട​റി​ലും പ​രി​സ​ര​ത്തു​മെ​ല്ലാം വി​സ​ർ​ജ്യം​വീ​ണ് വൃ​ത്ത​ഹീ​ന​മാ​യി. നി​സാ​മു​ദീ​ൻ രാ​വി​ലെ ക​ട​തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​ട​യു​ടെ മു​ൻ​വ​ശം മു​ഴു​വ​ൻ മ​ലി​ന​മാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് നി​യു​ക്ത എം​എ​ൽ​എ പി. ​സി. വി​ഷ്ണു​നാ​ഥ്‌, ഡി​സി​സി സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ജോ​സ്, കെ. ​ആ​ർ. വി. ​സ​ഹ​ജ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ബാ​ബു​രാ​ജ​ൻ, വി. ​നൗ​ഫ​ൽ, അ​ബ്ദു​ൽ ല​ത്തീ​ഫ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി. നി​സാ​മു​ദീ​ൻ കു​ണ്ട​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ക്കോ​ട്ടു​കോ​ണം കോ​ള​നി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ പ​തി​ന​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
പി.​ജെ.​ചെ​റി​യാ​ൻ, പി​ജെ.​ചാ​ക്കോ, ദേ​വ​സ്യ ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.