ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​ത് അ​ങ്ക​ലാ​പ്പി​ലാ​ക്കി
Monday, May 3, 2021 11:35 PM IST
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫി​ന് വി​ജ​യം നേ​ടി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷ​ത്ത് നി​ന്നും ഇ​ക്കു​റി വോ​ട്ട് കു​റ​ഞ്ഞ​ത് നേ​തൃ​ത്വ​ത്തെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 6189- വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​യ​ത് . ഇ​ക്കു​റി 1096- വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മെ നേ​ടാ​നാ​യു​ള്ളു എ​ന്ന​താ​ണ് നേ​തൃ​ത്വ​ത്തെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നെ​ങ്കി​ലും ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ സു​ജി​ത് വി​ജ​യ​ൻ പി​ള്ള വി​ജ​യി​ച്ച​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്ന് ചി​ല എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു​ണ്ട​ങ്കി​ലും ഈ ​വി​ജ​യ​ത്തി​ല്‍ പൂ​ര്‍​ണ സം​തൃ​പ്ത​ര​ല്ല പ​ല നേ​താ​ക്ക​ളും.
പോ​സ്റ്റ​ല്‍ വോ​ട്ടി​ലും ഭൂ​രി​പ​ക്ഷം നേ​ടാ​ന്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കു സാ​ധി​ച്ചി​ല്ല. തു​ച്ഛ​മാ​യ വോ​ട്ടി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കാ​ണ് ഭൂ​രി​പ​ക്ഷം കി​ട്ടി​യ​ത്. പോ​സ്റ്റ​ല്‍ വോ​ട്ടി​ലെ കു​റ​വും ഭൂ​രി​പ​ക്ഷം കു​റ​യാ​ന്‍ കാ​ര​ണ​മാ​യി എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​ത്. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട് നി​ല​യി​ൽ നേ​രി​യ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​യ​ത്. ഇ​ത് വ​രും യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കും.