എ​ല്‍​ഡി​എ​ഫി​ന്‍റെ ജ​യം ഉ​ള്‍​ക്കൊ​ള്ളാ​നാ​കാ​തെ യു​ഡി​എ​ഫ്
Monday, May 3, 2021 11:35 PM IST
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ളും അ​ണി​ക​ളും എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച​ത് ഉ​ള്‍​ക്കൊ​ള്ളാ​നാ​കാ​ത്ത ഞെ​ട്ട​ലി​ലാ​ണ്.
ച​വ​റ മ​ണ്ഡ​ലം യു​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കും എ​ന്ന വ​ള​രെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. വോ​ട്ട് എ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ഴും ച​വ​റ​യി​ൽ കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ലെ​ങ്കി​ലും യു​ഡി​എ​ഫി​ന്‍റെ ഷി​ബു ബേ​ബി ജോ​ൺ വി​ജ​യി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്.
എ​ന്നാ​ൽ സു​ജി​ത് വി​ജ​യ​ൻ പി​ള്ള​യു​ടെ വി​ജ​യ​ത്തി​ലൂ​ടെ ത​ക​ർ​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ പ്ര​ത്യേ​കി​ച്ച് ആ​ർ​എ​സ്പി​യു​ടെ വി​ശ്വാ​സ​മാ​യി​രു​ന്നു. യു​ഡി​എ​ഫി​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യി​രു​ന്ന പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​ത് യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ​ത്തി​നേ​റ്റ ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​യി ആ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ കാ​ണു​ന്ന​ത്. ഈ ​പ​ഞ്ചാ​യ​ത്തി​ൽ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 2000 ലേ​റെ ഭൂ​രി​പ​ക്ഷം കി​ട്ടാ​റു​ണ്ട്. അ​ത് ഇ​ക്കു​റി വെ​റും 39 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി മാ​റി.
പ്ര​ചാ​ര​ണ​ത്തി​ൽ യു​ഡി​എ​ഫ് മു​ന്നി​ലാ​യി​രു​ന്ന​ങ്കി​ലും അ​തൊ​ന്നും വോ​ട്ടാ​യി മാ​റ്റാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കു ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വ​മെ​ന്ന് ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​നെ തു​ണ​ച്ച പ​ല ബൂ​ത്തു​ക​ളി​ലും അ​ത്ത​ര​ത്തി​ൽ ഒ​രു മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ യു​ഡി​എ​ഫി​നു സാ​ധി​ക്കാ​ത്ത​തും പ​രാ​ജ​യ​ത്തി​നി​ട​യാ​ക്കി.1096 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഡോ.​സു​ജി​ത് വി​ജ​യ​ൻ മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ​ത്.
പ്ര​വ​ർ​ത്ത​ന​ത്തി​ലെ പോ​രാ​യ്മ​യ​ല്ല പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല​ന്ന് യു​ഡി​എ​ഫി​ലെ ചി​ല നേ​താ​ക്ക​ൾ പ​റ​യു​മ്പോ​ഴും ഉ​റ​പ്പി​ച്ച വി​ജ​യം കൈ​വി​ട്ടു പോ​യ​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. യു​ഡി​എ​ഫി​ന് കി​ട്ടേ​ണ്ട വോ​ട്ടു​ക​ൾ എ​ങ്ങ​നെ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു എ​ന്ന ആ​ശ്ച​ര്യ​ത്തി​ലാ​ണ് പ​ല നേ​താ​ക്ക​ളും.