വോ​ട്ടു​കു​റ​വും പ​രാ​ജ​യ​വും ച​ർ​ച്ച​ചെ​യ്യാ​ൻ സി​പി​എം
Monday, May 3, 2021 11:35 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യും ഇ​ര​വി​പു​രം ഒ​ഴി​കെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടും ഭൂരി​പ​ക്ഷ​വും കു​റ​ഞ്ഞ​തും സി​പി​എം വി​ശ​ദ​മാ​യ ച​ർ‌​ച്ച​ചെ​യ്യും. ഇ​ന്ന​ലെ ചേ​ർ​ന്ന അ​വൈ​ല​ബി​ൾ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഈ ​വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ ന​ട​ത്തി.
കൊ​ട്ടാ​ര​ക്ക​ര​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും മു​ൻ എം​പി​യു​മാ​യ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​നും പ്ര​തീ​ക്ഷി​ച്ച ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ സി​പി​എ​മ്മി​ലെ പി.​ഐ​ഷാ​പോ​റ്റി ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ചി​ല ത​ർ​ക്ക​ങ്ങ​ൾ വോ​ട്ട് കു​റ​യാ​ൻ കാ​ര​ണ​മാ​യി എ​ന്നാ​ണ് വി​വ​രം. സ​ർ​ക്കാ​ർ അ​നു​കൂ​ല ത​രം​ഗം ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​ട്ടി​മ​റി ന​ട​ന്നേ​നെ എ​ന്നാ​ണ് ക​രു​തു​ന്ന​ത്.
കു​ണ്ട​റ​യി​ൽ വോ​ട്ടു​മ​റി​ക്ക​ലും അ​ടി​യൊ​ഴു​ക്കു​ക​ളും ഉ​ണ്ടാ​യ​താ​യാ​ണ് നി​ഗ​മ​നം. എ​ൻ​ഡി​എ വോ​ട്ട് മ​റി​ച്ച​താ​യും സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് എ​ൻ​ഡി​എ​യ്ക്ക് ഇ​ക്കു​റി 14000-ത്തോ​ളം വോ​ട്ടു​ക​ളു​ടെ കു​റ​വു​ണ്ട്. അ​തി​ൽ ന​ല്ലൊ​രു​പ​ങ്കും യു​ഡി​എ​ഫി​ന് പോ​യ​താ​യാ​ണ് സി​പി​എം ക​രു​തു​ന്ന​ത്.
ബി​ഡി​ജെ​എ​സ് പ്ര​തി​നി​ധി​യാ​യി​രു​ന്നു എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലും സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലും മ​ന്ത്രി​യു​ടെ പ​രാ​ജ​യം ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.
ഇ​ര​വി​പു​രം ഒ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ഭൂ​രി​പ​ക്ഷ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടേ​ത​ട​ക്കം ക​ടു​ത്ത ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടും വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് നേ​ട്ടം ത​ന്നെ ആ​ണെ​ന്നാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. സ​ർ​ക്കാ​ൻ അ​നു​കൂ​ല വി​കാ​രം ത​ന്നെ​യാ​ണ് വി​ജ​യ​ത്തി​ന് ആ​ധാ​ര​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.
ച​വ​റ സി​പി​എം അ​ത്ര പ്ര​തീ​ക്ഷി​ച്ച അ​ർ​പ്പി​ച്ചി​രു​ന്ന സീ​റ്റ​ല്ല. യു​ഡി​എ​ഫ് ഉ​റ​പ്പാ​യും വി​ജ​യി​ക്കു​മെ​ന്ന് തു​ട​ക്ക​ത്തി​ലേ പ​റ​ഞ്ഞ മ​ണ്ഡ​ലം കൂ​ടി​യാ​ണ് ച​വ​റ. നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണെ​ങ്കി​ലും സി​പി​എം സ്വ​ത​ന്ത്ര​ൻ ഡോ.​സു​ജി​ത് വി​ജ​യ​ൻ‌​പി​ള്ള വി​ജ​യി​ച്ച​ത് എ​ൽ​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​നി​ക്കാ​നും വ​ക​യു​ണ്ട്. സ​ർ​ക്കാ​ൻ അ​നു​കൂ​ല വി​കാ​ര​വും വി​ജ​യ​ൻ​പി​ള്ള ഫാ​ക്ട​റും അ​നു​കൂ​ല​മാ​യ​താ​ണ് സു​ജി​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ആ​ധാ​രം.
ച​വ​റ, കൊ​ല്ലം, ഇ​ര​വി​പു​രം തീ​ര​ദേ​ശ​മേ​ഖ​ല എ​തി​രാ​കു​മോ​യെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ശ​ങ്ക​യും അ​സ്ഥാ​ന​ത്താ​യി. കൊ​ല്ല​ത്തും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​വ​ർ​ക്ക് ജ​യി​ക്കാ​നാ​യി. കു​ന്ന​ത്തൂ​രി​ലെ ഫ​ലം അ​നു​കൂ​ല​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ലും ചി​ല ആ​ശ​ങ്ക​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ​യും നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റി​ലെ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ അ​ഞ്ചാം​വി​ജ​യം കു​റി​ച്ചു.
ഇ​പ്പോ​ഴ​ത്തെ ക​ണ​ക്ക് അ​നു​സ​രി​ച്ച് സി​പി​എ​മ്മി​ന് നാ​ലും സി​പി​ഐ​യ്ക്ക് മൂ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി, ആ​ർ​എ​സ്പി-​ലെ​നി​നി​സ്റ്റ് എ​ന്നി​വ​ർ​ക്ക് ഓ​രോ സീ​റ്റു​മു​ണ്ട്. ക​ഴി​ഞ്ഞ മ​ന്ത്രി​ഭ​യി​ൽ കൊ​ല്ല​ത്ത് നി​ന്ന് സി​പി​എ​മ്മി​നും സി​പി​ഐ​യ്ക്കും ഓ​രോ മ​ന്ത്രി​മാ​ർ വീ​തം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും അ​ത് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സി​പി​എ​മ്മി​ൽ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ത​ന്നെ​യാ​ണ് മു​ന്തി​യ പ​രി​ഗ​ണ​ന. സി​പി​ഐ​യി​ൽ പി.​എ​സ്.​സു​പാ​ലി​ന്‍റെ പേ​രി​നാ​ണ് മു​ൻ​തൂ​ക്കം. വി​നി​താ പ്രാ​തി​നി​ധ്യം പ​രി​ഗ​ണി​ച്ചാ​ൻ ജെ.​ചി​ഞ്ചു​റാ​ണി​ക്ക് ന​റു​ക്ക് വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. പ​ത്ത​നാ​പു​ര​ത്തെ കെ.​ബി.​ഗ​ണേ​ഷ്കു​മാ​റും മ​ന്ത്രി​സ്ഥാ​ന​ത്തേ​യ്ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടും.