പു​ന​ലൂ​രി​ൽ യു​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യം നേ​തൃ​ത്വ​ത്തി​ന് തി​രി​ച്ച​ടി​യാ​യി
Monday, May 3, 2021 11:35 PM IST
പു​ന​ലൂ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പു​ന​ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത് നേ​തൃ​ത്വ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. പു​ന​ലൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്ദു​ൾ റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​ത്.
പാ​ർ​ട്ടി വോ​ട്ടു​ക​ളും നി​ഷ്പ​ക്ഷ വോ​ട്ടു​ക​ളു​മൊ​ന്നും സ്ഥാ​നാ​ർ​ഥി​യ്ക്ക് ല​ഭി​ച്ചി​ല്ല. പ്ര​ചാ​ര​ണ രം​ഗ​ത്തും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വേ​ണ്ട​ത്ര സ​ജീ​വ​മ​ല്ലാ​യി​രു​ന്നു. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​യ 37006 വോ​ട്ടു​ക​ൾ​ക്കാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എ​സ്.​സു​പാ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​ണ്ട​ത്താ​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് . എ​ൽ​ഡി​എ​ഫി​ന്‍റെ ഈ ​വ​ലി​യ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലും എ​ൽ​ഡി​എ​ഫി​നാ​ണ് ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​ത്.
മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി ഇ​വി​ടെ മ​ത്സ​രി​ച്ച​തും യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​ക്കി.
പു​ന​ലൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മ​റു​പ​ടി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. മു​സ്ലീം ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. എ​ന്താ​യാ​ലും വ​രും ദി​വ​സ​ങ്ങി​ൽ നേ​തൃ​ത്വം ഇ​തി​നെ​ല്ലാം ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ടി വ​രും.