നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Monday, May 3, 2021 11:35 PM IST
കൊല്ലം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഇ​ന്ന് മു​ത​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ലാ​ണ് അ​റി​യി​പ്പ്. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കും, ക​ണ്ട​യി​ന്‍​മെന്‍റ് സോ​ണു​ക​ളി​ല്‍ നി​രീ​ക്ഷ​ണം നി​ര​ന്ത​രം ന​ട​ത്തും.
അ​വ​ശ്യ-​അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ എ​ല്ലാ ഓ​ഫീ​സു​ക​ള്‍​ക്കും സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കോ​ര്‍​പ്പ​റേ​ഷ​നു​ക​ള്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാം. ഇ​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.
ആ​രോ​ഗ്യം, റ​വ​ന്യൂ, ദു​ര​ന്ത​നി​വാ​ര​ണം, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, സാ​മൂ​ഹ്യ​നീ​തി, വ്യ​വ​സാ​യം, തൊ​ഴി​ല്‍ - എ​ക്‌​സൈ​സ്, ഗ​താ​ഗ​തം, വ​നം, ഫ​യ​ര്‍ ആന്‍റ് റ​സ്‌​ക്യൂ, ഫാ​ക്ട​റീ​സ് ആന്‍റ് ബോ​യി​ലേ​ഴ്സ്, വാ​ട്ട​ര്‍ അ​തോ​റി​റ്റി, കെ​എ​സ്ഇബി. എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ണ്ട്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​നു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വോ​ള​ന്‍റി​യ​ര്‍​മാ​ര്‍​ക്കും നി​യ​ന്ത്ര​ണം ഉ​ണ്ടാ​കി​ല്ല; ഡ്യൂ​ട്ടി ഉ​ത്ത​ര​വ് ക​രു​ത​ണം എ​ന്ന് മാ​ത്രം. അ​ടി​യ​ന്ത​ര-​അ​വ​ശ്യ​മേ​ഖ​ല​ക​ളി​ലു​ള​ള​തും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​മാ​യ എ​ല്ലാ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കും ക​മ്പ​നി​ക​ള്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാം. യാ​ത്രാ​നു​മ​തി സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​യി​രി​ക്കും.
പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മു​ള​ള​തു​മാ​യ ടെ​ലി​കോം, ഇ​ന്‍റര്‍​നെ​റ്റ് സ​ര്‍​വ്വീ​സ് സേ​വ​ന​ദാ​താ​ക്ക​ളു​ടെ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ടി​യ​ന്ത​ര ഐ.​ടി സ​ര്‍​വ്വീ​സ് മേ​ഖ​ല​യി​ലു​ള​ള ജീ​വ​ന​ക്കാ​ര്‍​ക്കും എ​ല്‍.​പി.​ജി, പെ​ട്രോ​നെ​റ്റ് ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍​ക്കും യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കും. ഇ​വ​ര്‍​ക്കും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ണ്.
രോ​ഗാ​വ​സ്ഥ​യി​ലു​ള​ള​വ​ര്‍, അ​വ​രെ അ​നു​ഗ​മി​ക്കു​ന്ന​വ​ര്‍, കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍, കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​കേ​ണ്ട​വ​ര്‍ എ​ന്നി​വ​രു​ടെ സ​ഞ്ചാ​ര​വും മ​തി​യാ​യ യാ​ത്ര രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നു​വ​ദി​ക്കും.
മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ എ​ന്നി​വ കൂ​ടാ​തെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും, പാ​ലും പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളും, മ​ത്സ്യം, മാം​സം എ​ന്നി​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാം.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പ​ര​മാ​വ​ധി ഡോ​ര്‍ ഡെ​ലി​വ​റി ന​ട​ത്ത​ണം. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ വീ​ടു​ക​ളു​ടെ ഏ​റ്റ​വും അ​ടു​ത്തു​ള​ള ക​ട​ക​ളി​ല്‍ നി​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നും വാ​ങ്ങാ​വു​ന്ന​താ​ണ്. ആ​വ​ശ്യ​വും വീ​ട്ടി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട സ​മ​യ​വും വ്യ​ക്ത​മാ​യി എ​ഴു​തി രേ​ഖ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് സ​ഹി​തം കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.
ഹോ​ട്ട​ലു​ക​ള്‍​ക്കും റ​സ്റ്റോ​റ​ന്റു​ക​ള്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാം. പാ​ഴ്‌​സ​ല്‍ സ​ര്‍​വ്വീ​സി​നു അ​നു​മ​തി​യു​ണ്ട് . ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഹോ​ട്ട​ലു​ക​ളും ക​ട​ക​ളും രാ​ത്രി ഒ​ന്‍​പ​ത് മ​ണി​ക്ക് അ​ട​യ്ക്ക​ണം. ബാ​ങ്കു​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ഇ​ട​പാ​ടു​ക​ള്‍​ക്കു​ള്ള സ​മ​യം. മ​റ്റ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ര​ണ്ടു മ​ണി​ക്ക് അ​വ​സാ​നി​പ്പി​ക്ക​ണം.
റേ​ഷ​ന്‍ ക​ട​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. കൃ​ഷി, പ്ലാ​ന്റേ​ഷ​ന്‍, മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ണ്ട്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​കാം. സി​നി​മാ-​ടെ​ലി​വി​ഷ​ന്‍ ഇ​ന്‍​ഡോ​ര്‍, ഔ​ട്ട്ഡോ​ര്‍ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി​യി​ല്ല.
ദീ​ര്‍​ഘ​ദൂ​ര ബ​സ് സ​ര്‍​വ്വീ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല. വി​മാ​ന​ത്താ​വ​ളം, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നും വ​രു​ന്ന​തി​നും ത​ട​സ്സ​മി​ല്ല; ശ​രി​യാ​യ യാ​ത്രാ രേ​ഖ​ക​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. ടാ​ക്‌​സി സ​ര്‍​വ്വീ​സും ന​ട​ത്താം.
വാ​ഹ​ന റി​പ്പ​യ​റിം​ഗ് ന​ട​ത്തു​ന്ന വ​ര്‍​ക്ഷോ​പ്പു​ക​ള്‍, ട​യ​ര്‍ വ​ര്‍​ക് ഷോ​പ്, സ​ര്‍​വീ​സ് സെ​ന്‍റ​റു​ക​ള്‍, സ്പ​യ​ര്‍ പാ​ര്‍​ട്സ് ക​ട​ക​ള്‍ എ​ന്നി​വ​യ്ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​ള​വു​ക​ളു​ണ്ട്. എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഇ​ര​ട്ട മാ​സ്‌​കും ഗ്ലൗ​സും ധ​രി​ക്ക​ണം.
വി​വാ​ഹം, വി​വാ​ഹ നി​ശ്ച​യം, ഗൃ​ഹ പ്ര​വേ​ശം, നാ​മ​ക​ര​ണം എ​ന്നീ ച​ട​ങ്ങു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി; ക​ര്‍​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണം. ആ​ളു​ക​ളെ ക്ഷ​ണി​ച്ച് ന​ട​ത്തു​ന്ന എ​ല്ലാ ച​ട​ങ്ങു​ക​ളും കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തും മു​ന്‍​കൂ​ട്ടി അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും അ​റി​യി​ച്ചി​രി​ക്ക​ണം. ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​ര​മാ​വ​ധി 50 പേ​ര്‍​ക്കാ​ണ് അ​നു​മ​തി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ 20 മാ​ത്ര​വും.
അ​വ​ശ്യ മ​രു​ന്നു​ക​ള്‍, പി.​പി.​ഇ കി​റ്റു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന കൊ​റി​യ​ര്‍ ക​മ്പ​നി ഓ​ഫീ​സ്, ഗോ​ഡൗ​ണ്‍ എ​ന്നി​വ​യ്ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. കൊ​റി​യ​ര്‍ വി​ത​ര​ണ​വും ന​ട​ത്താം. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഇ​ന്നും നാ​ളെ​യും പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യി​ല്ല.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി.​നാ​രാ​യ​ണ​ന്‍, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ.​യൂ​സ​ഫ്, റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി കെ.​ബി. ര​വി, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. സ​ന്ധ്യ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.