സ​ര​സ്വ​തി​യും വി​ക​ട സ​ര​സ്വ​തി​യും വി​ള​യാ​ടി​യ നാ​വ്
Monday, May 3, 2021 10:55 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ എ​ണ്ണ​പ്പെ​ട്ട ന​ല്ല പ്രാ​സം​ഗി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള. സ​ദ​സ​റി​ഞ്ഞു പ്ര​സം​ഗി​ക്കാ​നു​ള്ള അ​പാ​ര​മാ​യ ക​ഴി​വ്. ന​ല്ല പ്ര​സം​ഗ​ക​രു​ടെ നാ​വി​ൽ സ​ര​സ്വ​തി വി​ള​യാ​ടു​ന്നു എ​ന്നാ​ണ് ചൊ​ല്ലെ​ങ്കി​ലും ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ കാ​ര്യ​ത്തി​ൽ വി​ക​ട സ​ര​സ്വ​തി​യും വി​ള​യാ​ടി​യി​രു​ന്ന​താ​യാ​ണ് വി​മ​ർ​ശ​ക​ർ പ​റ​ഞ്ഞി​രു​ന്ന​ത്.
ഏ​തു സ​ദ​സി​നെ​യും കൈ​യി​ലെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​സം​ഗ​ശൈ​ലി​യാ​യി​രു​ന്നു പി​ള്ള​യു​ടേ​ത്. അ​ക്ഷ​ര​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​ർ മു​ത​ൽ പ​ണ്ഡി​ത ശ്രേ​ഷ്ഠ​ർ വ​രെ ആ ​പ്ര​സം​ഗ മാ​സ്മ​രി​ക​ത​യി​ൽ ല​യി​ച്ചു പോ​കും.​രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ​പ്പോ​ലും പി​ള്ള​യു​ടെ പ്ര​സം​ഗ​ശൈ​ലി ആ​ക​ർ​ഷി​ച്ചി​രു​ന്നു.
എ​രി​വും ര​സ​വു​മെ​ല്ലാം പാ​ക​ത്തി​നു ചേ​ർ​ത്താ​യി​രു​ന്നു പി​ള്ള​യു​ടെ പ്ര​സം​ഗം. സ​ദ​സ​റി​ഞ്ഞാ​യി​രു​ന്നു അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ചി​രു​ന്ന​ത്. നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ളി​ൽ കേ​ൾ​വി​ക്കാ​രു​ടെ ഇം​ഗി​ത​ത്തി​നും നി​ല​വാ​ര​ത്തി​നു​മ​നു​സ​രി​ച്ചാ​യി​രി​ക്കും സം​സാ​രം.​എ​ന്നാ​ൽ വ​ലി​യ രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ളി​ൽ പി​ള്ള, അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്യും. പ്ര​സം​ഗം അ​നു​യാ​യി​ക​ൾ​ക്ക് ഹ​രം പ​ക​രു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യാ​ൽ വ്യം​ഗ​മാ​യി അ​ൽ​പം അ​ശ്ലീ​ലം ക​യ​റ്റാ​നും മ​ടി​ച്ചി​രു​ന്നി​ല്ല.
ഇ​തോ​ടൊ​പ്പം ത​ന്നെ എ​തി​രാ​ളി​ക​ളെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​രം പ്ര​സം​ഗ രീ​തി അ​ദ്ദേ​ഹ​ത്തി​ന് ദോ​ഷ​വും ചെ​യ്തി​ട്ടു​ണ്ട്. മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്കേ​ണ്ടി വ​ന്ന പ​ഞ്ചാ​ബ് മോ​ഡ​ൽ പ്ര​സം​ഗം അ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.
എ​ന്നാ​ൽ സാം​സ്കാ​രി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ള്ള​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. അ​റി​വി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കും വി​ധ​മാ​യി​രു​ന്നു അ​ത്ത​രം പ്ര​സം​ഗ​ങ്ങ​ൾ. പു​സ്ത​ക പ്ര​കാ​ശ​ന​മ​ട​ക്ക​മു​ള്ള സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പി​ള്ള ക്ഷ​ണി​താ​വു​മാ​യി​രു​ന്നു. പു​തി​യ കാ​ല​ത്തെ​യും പ​ഴ​യ കാ​ല​ത്തെ​യും ര​ച​ന​ക​ളെ അ​ത്ത​രം പ്ര​സം​ഗ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ക​വി​ത്ര​യ​ങ്ങ​ളു​ടെ വ​രി​ക​ളും ആ​ധു​നി​ക എ​ഴു​ത്തു​കാ​രു​ടെ വ​രി​ക​ളും ഇ​ട​ക്കി​ടെ ഉ​ദ്ധ​രി​ച്ചു കൊ​ണ്ടാ​യി​രി​ക്കും പ്ര​സം​ഗം. ക​വി​ക​ളി​ൽ കു​മാ​ര​നാ​ശാ​നെ​യാ​യി​രു​ന്നു ഏ​റെ പ്രി​യം.
ന​ല്ലൊ​രു വാ​യ​ന​ക്കാ​ര​നാ​യി​രു​ന്നു പി​ള്ള. ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ മു​ത​ൽ സാ​ഹി​ത്യ സം​ബ​ന്ധി​യാ​യ പു​സ്ത​ക​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം വാ​യി​ച്ചി​രു​ന്നു. പു​രാ​ണ ഗ്ര​ന്ഥ​ങ്ങ​ളും ആ​ധു​നി​ക ര​ച​ന​ക​ളു​മെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്ട വാ​യ​ന​ക​ളി​ൽ​പെ​ട്ടി​രു​ന്നു. വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ൾ തു​ട​ങ്ങി​യ​താ​ണ് വാ​യ​ന​യെ​ന്നും ത​ന്‍റെ പ്ര​സം​ഗ​ശൈ​ലി​ക്ക് വാ​യ​ന​യോ​ടാ​ണ് ക​ട​പ്പാ​ടെ​ന്നും പി​ള്ള പ​ല​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്നു. ആ​ഴ​ത്തി​ലു​ള്ള വാ​യ​ന​യും അ​തു​ല്യ​മാ​യ നി​രീ​ക്ഷ​ണ പാ​ട​വ​വു​മാ​യി​രു​ന്നു പി​ള്ള​യു​ടെ പ്ര​സം​ഗ വി​ജ​യ​ത്തി​ന്‍റെ കാ​ത​ൽ.
ന​ല്ലൊ​രു അ​ഭി​നേ​താ​വ് കൂ​ടി​യാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​പി​ള്ള. ര​ണ്ടു ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടി​രു​ന്നു. 1979 ൽ ​പു​റ​ത്തി​റ​ങ്ങി​യ പി.​ഗോ​പ​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ഇ​വ​ൾ ഒ​രു നാ​ടോ​ടി​യും 1980 ൽ ​കെ.​വി.​ശി​വ​ദാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ വെ​ടി​ക്കെ​ട്ടു​മാ​യി​രു​ന്നു പി​ള്ള അ​ഭി​ന​യി​ച്ച സി​നി​മ​ക​ൾ.