വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായൻ
Monday, May 3, 2021 10:55 PM IST
കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് പെ​രു​മ നേ​ടി​ത്ത​ന്ന രാ​ഷ്ട്രീ​യ നേ​താ​വ്

പി.​എ.​പ​ത്മ​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: ക്ഷേ​ത്ര ന​ഗ​ര​വും ച​രി​ത്ര ന​ഗ​ര​വു​മാ​യ കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് പേ​രും പെ​രു​മ​യും നേ​ടി​ത്ത​ന്ന രാ​ഷ്ടീ​യ നേ​താ​വാ​യി​രു​ന്നു ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള.​പെ​രു​ന്ത​ച്ച​ൻ പ്ര​തി​ഷ്ഠ ന​ട​ത്തി​യ ഗ​ണ​പ​തി ക്ഷേ​ത്ര​വും ക​ഥ​ക​ളി​യു​ടെ ഉ​പ​ജ്ഞാ​താ​വ് കൊ​ട്ടാ​ര​ക്ക​ര ത​മ്പു​രാ​നും കാ​ല​ങ്ങ​ൾ​ക്കു മു​ൻ​പേ കൊ​ട്ടാ​ര​ക്ക​ര​യെ പ്ര​ശ​സ്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ പി​ള്ള​യു​ടെ പേ​ര് കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് കൊ​ട്ടാ​ര​ക്ക​ര പെ​രു​മ നി​ല​നി​ർ​ത്തി​യ​ത്.

കൊ​ട്ടാ​ര​ക്ക​ര​യു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യി​രു​ന്നു പി​ള​ള. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കു​പോ​ലും അ​തി​ൽ എ​തി​ര​ഭി​പ്രാ​യ​മി​ല്ല. കേ​ര​ള​ത്തി​ലെ​വി​ടെ​ച്ചെ​ന്നാ​ലും സ്ഥ​ലം കൊ​ട്ടാ​ര​ക്ക​ര​യെ​ന്നു പ​റ​യു​മ്പോ​ൾ ഓ... ​പി​ള്ള​യു​ടെ നാ​ട്ടു​കാ​ര​ൻ എ​ന്നാ​യി​രി​ക്കും പ്ര​തി​ക​ര​ണം. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ൻ​മാ​ർ​ക്കൊ​പ്പം ത​ല​യെ​ടു​പ്പോ​ടെ നി​ന്ന പി​ള്ള നാ​ടി​ന്‍റെ പെ​രു​മ​യും പ്ര​ശ​സ്തി​യും ത​ന്നോ​ടൊ​പ്പം ചേ​ർ​ത്തു.

എ​ന്നും വി​വാ​ദ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു പി​ള​ള. അ​തു കൊ​ണ്ട് ത​ന്നെ എ​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ച്ഛ​നെ കാ​ണാ​ൻ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന മ​ന്ന​ത്തു പ​ത്മ​നാ​ഭ​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളാ​ണ് ത​ന്നെ പൊ​തു​രം​ഗ​ത്തേ​ക്ക് ആ​കൃ​ഷ്ട​നാ​ക്കി​യ​തെ​ന്ന് പി​ള്ള പ​ല​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്നു.

ക​മ്യൂ​ണി​സ്റ്റു പാ​ർ​ട്ടി​യു​ടെ ആ​ദ്യ​കാ​ല വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​നി​ലൂ​ടെ​യാ​യി​രു​ന്നു പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ തു​ട​ക്കം. പി​ന്നീ​ട് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ൽ അം​ഗ​മാ​യി. ഇ​രു​പ​ത്തി അ​ഞ്ചാം വ​യ​സി​ൽ പ​ത്ത​നാ​പു​ര​ത്തു നി​ന്നു​മാ​ണ് ആ​ദ്യ​മാ​യി എം​എ​ൽ​എ ആ​കു​ന്ന​ത്. അ​തേ കാ​ല​യ​ള​വി​ൽ ത​ന്നെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ എ​ഐ​സി​സി അം​ഗ​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ആ​ദ്യ​മാ​യി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഇ​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സ​ഭ​യെ അ​ട്ടി​മ​റി​ക്കാ​ൻ ന​ട​ന്ന വി​മോ​ച​ന സ​മ​ര​ത്തി​ൽ മു​ഖ്യ പ​ങ്കു വ​ഹി​ച്ചി​രു​ന്നു ബാ​ല​കൃ​ഷ്ണ​പി​ള്ള. ജാ​തി-​മ​ത സം​ഘ​ട​ന​ക​ൾ മ​ന്ന​ത്തെ മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ വി​മോ​ച​ന സ​മ​ര​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ൽ പി​ള്ള​യു​മു​ണ്ടാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് വി​രോ​ധം കൊ​ണ്ട് വി​മോ​ച​ന സ​മ​ര​ത്തി​ലൂ​ടെ ഇ​എം​സ് മ​ന്ത്രി​സ​ഭ​യെ പു​റ​ത്താ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച പി​ള്ള​യ്ക്ക് ഒ​ടു​വി​ൽ ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​നാ​കേ​ണ്ടി വ​ന്ന​തും രാ​ഷ്ട്രീ​യ വി​രോ​ധാ​ഭാ​സം.

1971 ൽ ​ത​ന്‍റെ മു​പ്പ​ത്തി ഒ​ന്നാം വ​യ​സി​ൽ മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നും ബാ​ല​കൃ​ഷ്ണ​പി​ള്ള പാ​ർ​ല​മെ​ന്‍റം​ഗ​മാ​യി. അ​ന്ന് ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പാ​ർ​ല​മെ​ന്‍റം​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 1964 ൽ ​കോ​ൺ​ഗ്ര​സ് വി​ട്ട പി​ള്ള കേ​ര​ളാ കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ചു. കെ.​എം ജോ​ർ​ജ് ചെ​യ​ർ​മാ​നാ​യ കേ​ര​ളാ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​പി​ള്ള​യാ​യി​രു​ന്നു. 1980 ലാ​ണ് പി​ള്ള കൊ​ട്ടാ​ര​ക്ക​ര​യെ ത​ന്‍റെ ത​ട്ട​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ആ​റു​ത​വ​ണ ഇ​വി​ടെ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ദ്ദേ​ഹം മൂ​ന്നു ത​വ​ണ പ​രാ​ജ​യ​പ്പെ​ടു​ക​യു​മു​ണ്ടാ​യി. ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ പ​രാ​ജ​യം 2006ൽ ​ഐ​ഷാ പോ​റ്റി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു. അ​തി​നു ശേ​ഷം മ​ൽ​സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. സി. ​അ​ച്ചു​ത​മേ​നോ​ൻ, കെ.​ക​രു​ണാ​ക​ര​ൻ, ഇ.​കെ.​നാ​യ​നാ​ർ, എ.​കെ.​ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നി​ട്ടു​ണ്ട്.

ഈ ​പെ​രു​മ​ക​ൾ​ക്കെ​ല്ലാം ഒ​പ്പം ത​ന്നെ മ​റ്റു ചി​ല കാ​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ ശ്ര​ദ്ധ നേ​ടി. പ​ഞ്ചാ​ബ് മോ​ഡ​ൽ പ്ര​സം​ഗ​മാ​യി​രു​ന്നു ഒ​ന്ന്. യു​വാ​ക്ക​ളെ അ​ക്ര​മ​ത്തി​നു പ്രേ​രി​പ്പി​ക്കു​ന്ന പ്ര​സം​ഗ​മെ​ന്ന് ആ​രോ​പ​ണ​മു​യ​രു​ക​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പി​ള്ള​ക്ക് രാ​ജി​വെ​ക്കേ​ണ്ടി വ​ന്നു. ഇ​ട​മ​ല​യാ​ർ അ​ഴി​മ​തി​ക്കേ​സാ​യി​രു​ന്നു മ​റ്റൊ​ന്ന്. ഇ​തി​ൽ പി​ള​ള കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ട് സു​പ്രീം​കോ​ട​തി ഒ​രു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്കു​ക​യു​ണ്ടാ​യി. ഇ​ന്ത്യ​യി​ൽ ത​ന്നെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ​വും നി​ല​പാ​ടു​ക​ളും എ​ന്തു ത​ന്നെ​യാ​യാ​ലും കൊ​ട്ടാ​ര​ക്ക​ര​യു​ടെ ഒ​രു കാ​ല​ഘ​ട്ടം പി​ള്ള​യു​മാ​യി താ​ദാ​ത്മ്യം പ്രാ​പി​ച്ച​താ​യി​രു​ന്നു. പെ​രു​മ​യു​ടെ ഒ​രു സു​വ​ർ​ണ​കാ​ലം.