യുവാക്കൾ പുനർജനി നൽകി ഇടത്തറ ചാവരുകടവ്
Wednesday, April 21, 2021 11:47 PM IST
പ​ത്ത​നാ​പു​രം: ആ​റ് പ​തി​റ്റാ​ണ്ടി​നി​പ്പു​റം വ​ർ​ണ​ശ​ബ​ളി​മ​യാ​ർ​ന്ന ക​ഥ പ​റ​യാ​നു​ണ്ട് ഈ ​ക​ട​വി​നും. കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​നും പ​ഴ​മ​യു​ടെ പ​ര​മ്പ​ര്യ​ത്തി​നും ശേ​ഷം വി​സ്മൃ​തി​യി​ലാ​യി​പ്പോ​യ പാ​തി​രി​യ്ക്ക​ൽ ഇ​ട​ത്ത​റ ചാ​വ​രു​ക​ട​വി​ന് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ ചേ​ർ​ന്ന് പു​ന​ർ​ജ​നി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
മാ​ലി​ന്യം നി​റ​ഞ്ഞ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ന്ന ഇ​ട​ത്ത​റ ചാ​വ​രു​ക​ട​വ് ചാ​യം പൂ​ശി ഇ​വ​ർ പു​തി​യ മു​ഖം ന​ൽ​കി. ക​ണ്ടാ​ല്‍ ഒ​രു ചെ​റി​യ പാ​ര്‍​ക്കാ​ണ​ന്നേ തോ​ന്നു​ക​യു​ള​ളൂ. പ്ര​ദേ​ശ​ത്തെ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ളു​ടെ ശ്ര​മ​ദാ​ന​മാ​ണ് ഇ​തി​ന് പി​ന്നി​ല്‍.
വാ​ഴ​പ്പാ​റ വ​ലി​യ​തോ​ട് ഒ​ഴു​കി​യെ​ത്തു​ന്ന ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ അ​റ​വ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ട​ത്ത​റ, പാ​തി​രി​ക്ക​ൽ മേ​ഖ​ല​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ഒ​ത്തു​ചേ​ർ​ന്ന് ചാ​വ​രു​ക​ട​വി​നെ മ​നോ​ഹ​ര​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം കൊ​ണ്ടാ​ണ് പ​ഴ​യ പ്രൗ​ഡി​യി​ലേ​ക്ക് ക​ട​വി​നെ മാ​റ്റി​യെ​ടു​ത്ത​ത്.
തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ ആ​ദ്യം നീ​ക്കം​ചെ​യ്തു. റോ​ഡി​ൽ നി​ന്ന് മ​ഴ​വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ വൃ​ത്തി​യാ​ക്കി. ക​ൽ​ക്കെ​ട്ടു​ക​ൾ പെ​യി​ന്‍റ് ചെ​യ്ത് മ​നോ​ഹ​ര​മാ​ക്കി. ഒ​പ്പം ചെ​ടി​ക​ളും വ​ച്ചു. ക​ട​വ് സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്താ​ണ് കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം. ക​ട​വി​ന് മു​മ്പി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ഴു​തി​യ ബോ​ര്‍​ഡും വെ​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രി​പ്പി​ട​ങ്ങ​ള്‍ കൂ​ടി സ്ഥാ​പി​ക്കാ​നു​ള​ള ത​യാ​റെ​ടു​പ്പി​ലാ​ണ് യു​വ​ജ​ന കൂ​ട്ടാ​യ്മ.