വാഹനാപകടത്തിൽ മരിച്ച യുവാവിന്‍റെ സം​സ്കാ​രം ഇ​ന്ന്
Wednesday, April 21, 2021 12:41 AM IST
പു​ന​ലൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. പു​ന​ലൂ​ർ കാ​ഞ്ഞി​ര​മ​ല പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​ബു ബേ​ബി​യു​ടെ​യും, സീ​ന​യു​ടെ​യും മ​ക​ൻ എ​സ്.​ഷി​നു മോ​ൻ (19) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പി​എ​സ് സി ​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു വേ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ച​വ​റ​യി​ലേ​ക്ക് പോ​ക​വേ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ത്തി​ക്ക​ര പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് തെ​ന്നി റോ​ഡി​ൽ വീ​ഴു​ക​യും, മ​റി​ക​ട​ന്നു വ​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്ത​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഹൈ​വേ പോ​ലീ​സ് യു​വാ​വി​നെ കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.