കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​ർ മ​രി​ച്ചു
Wednesday, April 21, 2021 12:41 AM IST
കൊ​ല്ലം: കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ടി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ ഹോ​മി​യോ ഡോ​ക്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തേ​വ​ള്ളി​യി​ല്‍ ഐ​ശ്വ​ര്യ ഹോ​മി​യോ ക്ലി​നി​ക്ക് ന​ട​ത്തു​ന്ന തേ​വ​ള്ളി ഐ​ശ്വ​ര്യ​യി​ല്‍ ഡോ.​ഷി​ബു (55) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ച് ദി​വ​സം മു​മ്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന ഷി​ബു ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ സ്ഥി​തി വ​ഷ​ളാ​യി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് നി​ഗ​മ​നം. ഭാ​ര്യ: അ​മ്പി​ളി. മ​ക​ന്‍: ദേ​വ​ന​ന്ദ​ന്‍.