പുനലൂരിലെ ഗ​വ. പ്ര​കൃ​തി​ചി​കി​ത്സാ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്
Tuesday, April 20, 2021 10:48 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ. പ്ര​കൃ​തി​ചി​കി​ത്സാ കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ട​ലി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി കൗ​ൺ​സി​ല​ർ​മാ​ർ ഇ​ന്ന​ലെ രാ​വി​ലെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ധ​രി​പ്പി​ച്ചു.
കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നു പ്ര​കൃ​തി​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പു​ന​ലൂ​ർ വാ​ഴ​മ​ൺ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​ഴെ​ക്ക​ട വാ​തു​ക്ക​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ർ​ക്ക​ല​യി​ലും ഒ​റ്റ​പ്പാ​ല​ത്തു​മാ​ണ് മ​റ്റ് ര​ണ്ട് ആ​ശു​പ​ത്രി​ക​ൾ.
പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​കൃ​തി​ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ നി​ല​വി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​ർ ആ​രു​മി​ല്ല. ഒ​രു ഡോ​ക്ട​റി​ന് ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം മാ​ത്ര​മാ​ണ് ഇ​വി​ടെ ജോ​ലി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഒ​രു അ​റ്റ​ൻ​ഡ​ർ​ക്ക് ര​ണ്ട് ദി​വ​സ​വും ഇ​വി​ടെ ജോ​ലി​യു​ണ്ട്.
മു​ഴു​വ​ൻ സ​മ​യ​ത്തേ​ക്കു​മാ​യി ആ​ശു​പ​ത്രി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ഒ​രു താ​ൽ​ക്കാ​ലി​ക അ​റ്റ​ൻ​ഡ​റെ നി​യോ​ഗി​ച്ചെ​ങ്കി​ലും നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം ന​ൽ​കാ​ത്ത​തി​നാ​ൽ അ​വ​രും ഇ​പ്പോ​ൾ ജോ​ലി​ക്കെ​ത്തു​ന്നി​ല്ല. ഇ​താ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കാ​ൻ ഉ​ണ്ടാ​യ പ്ര​ധാ​ന കാ​ര​ണം.
കാ​ല​പ്പ​ഴ​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളും ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളാ​യ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, അ​മി​ത​വ​ണ്ണം, തൈ​റോ​യ്ഡ് തു​ട​ങ്ങി​യ എ​ല്ലാ രോ​ഗ​ത്തി​നും മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​മി​ല്ലാ​തെ പ്ര​കൃ​തി​ചി​കി​ത്സ​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു വേ​ണ്ടി സ്ഥാ​പി​ച്ച ആ​ശു​പ​ത്രി​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പി​ടി​പ്പു​കേ​ടു​മൂ​ലം അ​ട​ച്ചു പൂ​ട്ട​പ്പെ​ടു​ന്ന​ത്. മു​മ്പ് വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും രോ​ഗി​ക​ൾ എ​ത്തി​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ന​ഗ​ര​സ​ഭ ഒ​രു​ക്കു​ന്നി​ല്ല. പ്ര​ധാ​ന ചി​കി​ത്സ​ക​ളി​ലൊ​ന്നാ​യ സ്റ്റീം ​ബാ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റീം ​ക്യാ​മ്പി​ൻ റി​പ്പ​യ​ർ ചെ​യ്യാ​ൻ പോ​ലും ന​ഗ​ര​സ​ഭ ത​യാ​റാ​വു​ന്നി​ല്ല.
അ​ടി​യ​ന്തി​ര​മാ​യി പ്ര​കൃ​തി​ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ആ​ശു​പ​ത്രി എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചു പൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ല്ലാ ദി​വ​സ​വും ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലേ​ക്കാ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ജി.​ജ​യ​പ്ര​കാ​ശ് കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ.​സു​ന്ദ​രേ​ശ​ൻ, സാ​ബു അ​ല​ക്സ്, എ​സ്.​പൊ​ടി​യ​ൻ പി​ള്ള, കെ.​ബി​ജു, എം.​പി റ​ഷീ​ദ് കു​ട്ടി, ബി​പി​ൻ കു​മാ​ർ, നി​ർ​മ്മ​ലാ സ​ത്യ​ൻ, കെ.​ക​ന​ക​മ്മ, ബീ​നാ ശാ​മു​വ​ൽ, ഷ​ഫീ​ല ഷാ​ജ​ഹാ​ൻ, ജ്യോ​തി സ​ന്തോ​ഷ്, ഷെ​മി അ​സീ​സ്, റം​ല​ത്ത് സ​ഫീ​ർ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.