ജ​ന​ങ്ങ​ളെ ച​തി​ക്കു​ന്ന​തി​ൽ അ​ഗ്ര​ഗ​ണ്യ​രാ​ണ് സം​സ്ഥാ​ന കാ​വ​ൽ സ​ർ​ക്കാ​രെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ
Tuesday, April 20, 2021 10:48 PM IST
കൊ​ല്ലം: തെ​ര​ഞ്ഞ​ടു​പ്പി​നു വേ​ണ്ടി വ്യാ​ജ വാ​ഗ്ധോ​ര​ണി കൊ​ണ്ട് ജ​ന​ങ്ങ​ളെ ച​തി​ക്കു​ന്ന​തി​ൽ അ​ഗ്ര​ഗ​ണ്യ​രാ​ണ് സി ​പി എം ​ന​യി​ക്കു​ന്ന സം​സ്ഥാ​ന കാ​വ​ൽ സ​ർ​ക്കാ​ർ എ​ന്ന് കെ​പി​സി​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് സ​മാ​ശ്വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ഭ​ദ്ര​ത അ​ല​വ​ൻ​സ് വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും ന​ൽ​കു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ഏ​പ്രി​ൽ മാ​സ​ത്തേ​ക്കു​ള്ള​വ വി​ഷു​വി​നു മു​ൻ​പ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ള​യി​ൽ സി ​പി എം ​ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ആ ​ഉ​റ​പ്പ് സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, കൃ​ത്യ സ​മ​യ​ത്തു കി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ൽ ഗു​രു​ത​ര​വും മ​നഃ​പൂ​ർ​വു​മാ​യ അ​ലം​ഭാ​വം കാ​ട്ടു​ക​യും ചെ​യ്തു എ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​തു​കൊ​ണ്ട് ത​ന്നെ ഭ​ക്ഷ്യ കി​റ്റു​ക​ളു​ടെ മു​ൻ‌​കൂ​ർ വി​ത​ര​ണം എ​ന്ന വാ​ഗ്ദാ​നം സി ​പി എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ജ​ന​വ​ഞ്ച​ന​യു​ടെ പു​തി​യ വ​ക​ഭേ​ദ​മാ​യി​രു​ന്നു​വെ​ന്നും ഇ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യ​താ​യി എ​ന്നും എം ​പി പ​റ​ഞ്ഞു.
പി​ണ​റാ​യി വി​ജ​യ​ന്‍റെ കാ​വ​ൽ മ​ന്ത്രി സ​ഭ ഒ​രു കാ​ര്യം ഓ​ർ​ക്ക​ണം, ജ​ന​ങ്ങ​ളു​ടെ യ​ജ​മാ​ന​ന്മാ​ർ അ​ല്ല ഒ​രു മ​ന്ത്രി​യും സ​ർ​ക്കാ​രും, ജ​ന​ഹി​തം ന​ട​പ്പാ​കാ​ൻ​വേ​ണ്ടി മാ​ത്രം ആ ​സ്ഥാ​ന​ത്ത് ജ​ന​ങ്ങ​ളാ​ൽ അ​വ​രോ​ധി​ക്ക​പെ​ടു​ന്ന സേ​വ​ക​ർ മാ​ത്ര​മാ​ണെ​ന്ന് ത​ങ്ങ​ളെ​ന്ന ബോ​ധ്യം ന​ഷ്ട​പെ​ട്ടു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ അ​ന്നം മു​ട​ക്കാ​ൻ ഒ​രു സ​ർ​ക്കാ​രി​നും അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ര​ണ്ടാം കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യം സ​മ്മ​തി​ച്ച, പോം​വ​ഴി​ക​ൾ ഇ​ല്ലാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ആ​കെ ചെ​യ്യാ​ൻ ഇ​നി​യു​ള്ള​ത് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ പാ​ലി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ അ​ർ​ഹ​ത​പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക​ല്ലാം ഭ​ക്ഷ്യ​ക്കി​റ്റ് ഉ​ട​ന​ടി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.