കെ​എ​സ്ആ​ർ​ടി​സി മൂ​ന്ന് ഗ​ഡു ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ചു; ഇ​നി കു​ടി​ശി​ക ആ​റ് ഗ​ഡു
Tuesday, April 20, 2021 10:48 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്ന് ഗ​ഡു ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ചു. 2021-മാ​ർ​ച്ച് മു​ത​ലാ​ണ് ക്ഷാ​മ​ബ​ത്ത. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് കോ​ർ​പ്പ​റേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു.
ഇ​നി ജീ​വ​ന​ക്കാ​ർ​ക്ക് ആ​റ് ഗ​ഡു ക്ഷാ​മ​ബ​ത്ത​യാ​ണ് കു​ടി​ശി​ക​യു​ള്ള​ത്. ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ഒ​രു ഗ​ഡു ക്ഷാ​മ​ബ​ത്ത മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഒ​മ്പ​ത് ഗ​ഡു​ക്ക​ൾ കു​ടി​ശി​ക​യാ​യി​രു​ന്നു. ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും കു​ടി​ശി​ക ഡി​എ.​അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലാ​യി​രു​ന്നു. ഒ​രു ദി​വ​സം പ​ണി​മു​ട​ക്ക് സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തു.
ഈ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്ന​ണി​യ്ക്കെ​തി​രെ 10 വോ​ട്ട് ച​ല​ഞ്ച് കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ എ​ഫ്എ​ഫ്ജെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കു​ടി​ശി​ക​യു​ള്ള​തി​ൽ മൂ​ന്ന് ഗ​ഡു ഡി​എ അ​നു​വ​ദി​ക്കാ​ൻ പ്രേ​രി​ത​മാ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച ക​ഴി​ഞ്ഞ മൂ​ന്നി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ക​യും കോ​ർ​പ്പ​റേ​ഷ​ൻ നാ​ല് ദി​വ​സം മു​മ്പ് ഡി​എ അ​നു​വ​ദി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തു.
ഓ​ഫീ​സ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മു​ന്ന് ഗ​ഡു ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ച​പ്പോ​ൾ പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ടു ഗ​ഡു ക്ഷേ​മാ​ശ്വാ​സം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.
ഈ ​ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഓ​ഫീ​സ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും 14 ശ​ത​മാ​നം ആ​ണ് ക്ഷാ​മ​ബ​ത്ത​യാ​യി ല​ഭി​ക്കു​ന്ന​ത്. പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കും 11 ശ​ത​മാ​ന​വും ല​ഭി​ക്കും. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പി​ൽ വ​രാ​ത്ത പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഇ​പ്പോ​ൾ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന 314 ശ​ത​മാ​ന​മെ​ന്ന​ത് 318 ആ​യി ഉ​യ​ർ​ത്തും.
പ്രീ - ​റി​വൈ​സ്ഡ് സ്കെ​യി​ലി​ൽ തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഓ​ഫീ​സ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും 306 ശ​ത​മാ​ന​മെ​ന്ന​ത് 314 ആ​യി വ​ർ​ധി​ക്കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റും കാ​ലാ​കാ​ല​ങ്ങ​ളി​ൽ ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​മ്പോ​ൾ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ കെ ​എ​സ് ആ​ർ ടി ​സി ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ന്ന​ത് നീ​ട്ടി​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ഇ​നി​യും കു​ടി​ശി​ക​യു​ള്ള ആ​റ് ഗ​ഡു ക്ഷാ​മ​ബ​ത്ത എ​ന്ന് കി​ട്ടു​മെ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​ണ് കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ.