ആ​ര്യ​ങ്കാ​വ് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്
Tuesday, April 20, 2021 10:36 PM IST
ആ​ര്യ​ങ്കാ​വ് : കോ​വി​ഡ്‌ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ അ​തി​ർ​ത്തി​ക​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി പോ​ലീ​സ്.
ജി​ല്ല​യി​ലും കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ലും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​യും ഏ​ർ​പ്പെ​ടു​ത്തി. ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​വ​രെ ത​ട​യും. യാ​ത്ര രേ​ഖ​ക​ളി​ല്ലാ​തെ വ​രു​ന്ന​വ​രെ ക​ട​ത്തി​വി​ട​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​നി അ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ അ​തി​ർ​ത്തി​ക​ളി​ലെ​ല്ലാം കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ ക​ട​ത്തി​വി​ടു.
യാ​ത്ര​ക്കാ​രു​ടെ താ​പ​നി​ല​യ​ട​ക്കം പ​രി​ശോ​ധി​ക്കും. വ്യാ​പ​നം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​യാ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​കും അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക.