സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം
Tuesday, April 20, 2021 10:36 PM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ പ​രീ​ക്ഷാ സ​മ​യം അ​വ​സാ​നി​ച്ച ശേ​ഷ​മു​ള്ള സ​മ്പ​ര്‍​ക്ക വ്യാ​പ​ന സാ​ധ്യ​ത ത​ട​യാ​ന്‍ സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ഇ​തിി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.
പ​രീ​ക്ഷ അ​വ​സാ​നി​ക്കു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ല​ഘ​ട്ട​ങ്ങ​ളാ​യി പു​റ​ത്തേ​ക്ക് വി​ട​ണ​മെ​ന്നും മാ​ന​ദ​ണ്ഡ പാ​ല​നം സം​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന അ​നൗ​ണ്‍​സ്‌​മെ​ന്‍റു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി​ത്ത​ന്നെ തു​ട​ര​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
സ​ര്‍​ക്കാ​ര്‍-​സ​ര്‍​ക്കാ​രി​ത​ര പ​രി​പാ​ടി​ക​ളി​ല്‍ മാ​ന​ദ​ണ്ഡം ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​നും ക്യാ​മ്പു​ക​ള്‍ കൃ​ത്യ​മാ​യി സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നും നി​ര്‍​ദേ​ശ​മു​ണ്ട്. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ർ​ദേ​ശം ന​ൽ​കി.