തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത്‌ കോ​വി​ഡ് മു​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി
Tuesday, April 20, 2021 10:36 PM IST
ച​വ​റ : കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ട് തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പൂ​ർ​ണ​മാ​യും കോ​വി​ഡ് മു​ക്ത​മാ​ക്കു​വാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ തീ​രു​മാ​ന​മാ​യി. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​രേ മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ അ​ഭ്യ​ർ​ഥി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, റ​വ​ന്യൂ, പോ​ലീ​സ്, ആ​രോ​ഗ്യം, വ​കു​പ്പ് മേ​ധാ​വി​ക​ൾ, ക്ഷേ​ത്രം -ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക വി​കാ​രി​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗ തീ​രു​മാ​ന പ്ര​കാ​രം ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും പ​ള്ളി​ക​ളി​ലെ​യും ആ​ചാ​ര​ങ്ങ​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ന​ട​ത്തും. ച​ന്ത​ക​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്കും ക​ർ​ശ​ന​മാ​ക്കും.
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് വി​മ​ൽ​രാ​ജ്, ഷാ​ജി. എ​സ്. പ​ള്ളി​പ്പാ​ടാ​ൻ, സ​ജു​മോ​ൻ, സ​ന്ധ്യ മോ​ൾ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, സി​ന്ധു, സ്മി​ത മീ​ന, ബേ​ബി മ​ഞ്ജു, സീ​ത​ല​ക്ഷ്മി വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.