സൈ​ക്കി​ളി​ൽ നി​ന്ന് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പതിനാറുകാ​ര​ൻ മ​രി​ച്ചു
Tuesday, April 20, 2021 12:20 AM IST
ശാ​സ്താം​കോ​ട്ട: സൈ​ക്കി​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല കു​റ്റി​യി​ൽ വീ​ട്ടി​ൽ മു​ര​ളി-​ര​ജ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ക​ണ്ണ​ൻ (16) ആ​ണ് മ​രി​ച്ച​ത്. 16ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ടി​ന് സ​മീ​പം ഉ​ള്ള ബ​ന്ധു​വീ​ട്ടി​ൽ സൈ​ക്കി​ളി​ൽ പോ​യി മ​ട​ങ്ങി വ​ര​വെ ക​ണ്ണ​ന്‍റെ ത​ല​യി​ൽ ധ​രി​ച്ചി​രു​ന്ന തൊ​പ്പി പ​റ​ന്ന് പോ​യി. ശ്ര​ദ്ധ ഇ​തി​ലേ​ക്ക് മാ​റി​യ​തോ​ടെ ബാ​ല​ൻ​സ് തെ​റ്റി സൈ​ക്കി​ൾ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യും ത​ല ഇ​ടി​ച്ച് റോ​ഡി​ൽ വീ​ഴു​ക​യും ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ പു​ത്തൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ര​ണ​മ​ട​ഞ്ഞു. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. സ​ഹോ​ദ​ര​ൻ: വി​ഷ്ണു.