വാ​ള​ക്കോ​ട് മേ​ൽ​പ്പാ​ലം ന​വീ​ക​ര​ണം വൈ​കു​ന്നു
Monday, April 19, 2021 11:10 PM IST
പു​ന​ലൂ​ർ: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ പ​ല പാ​ല​ങ്ങ​ളും പു​തു​ക്കി​പ്പ​ണി​തെ​ങ്കി​ലും 115 വ​ർ​ഷ​ത്തി​നു​മേ​ൽ പ്രാ​യ​മു​ള്ള പു​ന​ലൂ​ർ വാ​ള​ക്കോ​ട് പാ​ലം ഇ​പ്പോ​ഴും പ​ഴ​യ​പ​ടി.
പു​ന​ലൂ​ർ ന​ഗ​ര​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ പ്ര​വേ​ശ​ന​ക​വാ​ട​മാ​ണ് പാ​ലം. പു​ന​ലൂ​ർ ന​ഗ​ര​ത്തി​ന്‍റെ കു​പ്പി​ക്ക​ഴു​ത്തെ​ന്ന് കു​പ്ര​സി​ദ്ധി നേ​ടി​യ പാ​ലം ന​വീ​ക​രി​ക്കാ​ൻ മ​രാ​മ​ത്തു​വ​കു​പ്പ് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നു​പോ​ലും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വ​മു​ണ്ട്. പാ​ത​യു​ടെ പ​കു​തി ഉ​ൾ​ക്കൊ​ള്ളു​ന്ന ത​മി​ഴ്‌​നാ​ട്ടി​ൽ അ​ടി​ക്ക​ടി കോ​ടി​ക​ളു​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​ക്കു​മ്പോ​ൾ വ​ല്ല​പ്പോ​ഴും ന​ട​ക്കു​ന്ന കു​ഴി നി​ക​ത്ത​ലും ടാ​റി​ങ്ങു​മാ​യി കേ​ര​ള​ത്തി​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ചു​രു​ങ്ങു​ക​യാ​ണ്.
1904-ൽ ​കൊ​ല്ലം-​ചെ​ങ്കോ​ട്ട മീ​റ്റ​ർ​ഗേ​ജ് തീ​വ​ണ്ടി സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പാ​ല​മാ​ണ് വാ​ള​ക്കോ​ട്ടേ​ത്. അ​ന്നു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ പ​ല​മ​ട​ങ്ങ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴും അ​ന്നു​ണ്ടാ​യി​രു​ന്ന​തി​ൽ​നി​ന്ന്‌ ഒ​രി​ഞ്ചു​പോ​ലും വീ​തി പാ​ല​ത്തി​ന് വ​ർ​ധി​ച്ചി​ട്ടി​ല്ല.
ആ​റു​മു​ത​ൽ 12 വ​രെ മീ​റ്റ​റാ​ണ് കേ​ര​ള​ത്തി​ൽ ദേ​ശീ​യ​പാ​ത​യു​ടെ വീ​തി. ഇ​തി​ൽ പു​ന​ലൂ​ർ ഭാ​ഗ​ത്ത് ഏ​ഴു​മു​ത​ൽ പ​ത്തു​മീ​റ്റ​ർ​വ​രെ വീ​തി​യു​ണ്ട്. എ​ന്നാ​ൽ വാ​ള​ക്കോ​ട്ട് പാ​ല​ത്തി​ലെ​ത്തു​മ്പോ​ൾ ഇ​ത് ക​ഷ്ടി​ച്ച് അ​ഞ്ചു​മീ​റ്റ​റാ​യി ചു​രു​ങ്ങു​ക​യാ​ണ്. ഒ​രു​സ​മ​യം ഒ​രു​വ​ശ​ത്തേ​ക്കു​മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​വൂ. ഇ​ത്ര​യും സ​മ​യം എ​തി​ർ​വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​കി​ട​ക്ക​ണം.
2010-ൽ ​ആ​രം​ഭി​ച്ച റെ​യി​ൽ​വേ ഗേ​ജ്മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലം പു​ന​രു​ദ്ധ​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും പാ​ലം മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേ​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റെ​യി​ൽ​വേ ഒ​ഴി​ഞ്ഞു. പ​ക​രം പാ​ല​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗം ബ​ല​പ്പെ​ടു​ത്തി റെ​യി​ൽ​വേ ബ്രോ​ഡ്‌​ഗേ​ജാ​ക്കി. ദേ​ശീ​യ​പാ​ത​വി​ഭാ​ഗം ന​വീ​ക​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല. രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​മു​ണ്ടാ​യു​മി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
കൂ​ടാ​തെ ഇ​തു​വ​ഴി ന​ട​പ്പാ​ത ഇ​ല്ലാ​ത്ത​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. ഇ​തു​മൂ​ലം സ​മീ​പ​ത്തെ സ്കൂ​ളി​ലെ പ​ല​കു​ട്ടി​ക​ളും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. 16 വ​ർ​ഷം​മു​ൻ​പ് വി​ദ്യാ​ർ​ഥി​നി പാ​ല​ത്തി​ൽ​വെ​ച്ച് ലോ​റി​യി​ടി​ച്ചു മ​രി​ച്ച സം​ഭ​വം ഏ​റെ ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക്കും ലോ​റി​ക്കു​മി​ട​യി​ൽ ഞെ​രി​ഞ്ഞ​മ​ർ​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ അ​ന്ത്യം.
ന​ട​പ്പാ​ത ഇ​ല്ലാ​ത്ത​ത്
യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു
പു​ന​ലൂ​ർ: വാ​ള​ക്കോ​ട് പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്താ​യു​ള്ള ന​ട​പ്പാ​ത കാ​ടു ക​യ​റി ന​ശി​ച്ചു. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം 10, 12 ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ഈ ​ന​ട​പ്പാ​ത ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.
സ​മീ​പ​ത്തെ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ കു​ട്ടി​ക​ള​ട​ക്കം ആ​ശ്ര​യി​ക്കു​ന്ന ന​ട​പ്പാ​ത​യാ​ണി​ത്. ഇ​തോ​ടെ ന​ട​പ്പാ​ത എ​ത്ര​യും വേ​ഗം സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​വു​ക​യാ​ണ്.