അ​ന്നം മു​ട്ടി​ക്കു​ന്ന നി​ല​പാ​ടി​ൽ നി​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി പി​ൻ​തി​രി​യ​ണ​മെ​ന്ന്
Monday, April 19, 2021 11:10 PM IST
കൊ​ല്ലം: വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പ​ന്പ്-​വാ​ൽ​വ് ഓ​പ്പ​റേ​റ്റ​ർ, മീ​റ്റ​ർ റീ​ഡ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് എ​ച്ച്ആ​ർ ജീ​വ​ന​ക്കാ​രു​ടെ അ​ന്നം​മു​ട്ടി​ക്കു​ന്ന നി​ല​പാ​ടി​ൽ നി​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി പി​ൻ​തി​രി​യ​ണ​മെ​ന്ന് കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി എ​ച്ച്ആ​ർ എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​റ​ഹീം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​ന​യു​ടെ സ​മ​ര​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം കൊ​ല്ലം ഡി​സി​സി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വ​ന്തം പാ​ർ​ശ്വ​വ​ർ​ത്തി​ക​ളെ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും കൂ​ടാ​തെ പി​ൻ​വാ​തി​ലി​ലൂ​ടെ നി​യ​മി​ച്ച സ​ർ​ക്കാ​രാ​ണ് പാ​വ​പ്പെ​ട്ട ഈ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ന​ൽ​കാ​തെ പി​രി​ച്ചു​വി​ടു​ന്ന ന​ട​പ​ടി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൊ​റോ​ണ​ക്കാ​ല​ത്ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​വും തൊ​ഴി​ലാ​ളി​വി​രു​ദ്ധ​വു​മാ​യ സ​ർ​ക്കാ​രി​ന്‍റെ ഹീ​ന​മു​ഖ​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​തെ​ന്ന് എ.​റ​ഹീം​കു​ട്ടി പ​റ​ഞ്ഞു.
തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പി​രി​ച്ചു വി​ട്ട​വ​രെ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വാ​ട്ട​ർ അ​തോ​റി​റ്റി സം​സ്ഥാ​ന ഓ​ഫീ​സി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് പേ​രൂ​ർ അ​പ്പു​ക്കു​ട്ട​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ പ​ള്ളി​ക്ക​ൽ അ​ജ​യ​കു​മാ​ർ, ഞാ​റ​യ്ക്ക​ൽ സു​നി​ൽ, ശൂ​ര​നാ​ട് ജോ​ണ്‍​കു​ട്ടി, എ​ഴു​ത്താ​ണി വ​ഹാ​ബ്, പു​ളി​മൂ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ, ജി. ​സ​ഹ​ദേ​വ​ൻ, ച​ന്ദ​ന​ത്തോ​പ്പ് നൗ​ഷാ​ദ്, കെ. ​ഇ​ബ്രാ​ഹിം​കു​ട്ടി, ആ​ർ.​ഹ​രി, ജി. ​ബാ​ബു​രാ​ജ​ൻ, എം.​ബി. രാ​ജ​ൻ​പി​ള്ള, എ​ൻ.​എ​സ്. മ​നോ​ജ്, ബി. ​ഷാ​ജി, കെ.​പ്ര​സാ​ദ്, എ​സ്.​മ​നു, ഡി. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.