പ​രി​ച്ചേ​രി ഇ​ട റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം
Monday, April 19, 2021 11:10 PM IST
കു​ണ്ട​റ: നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​തും ച​രി​ത്ര പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​തു​മാ​യ പ​രി​ച്ചേ​രി പ​ള്ളി​യാ​ടി മു​ക്ക് കാ​യ​ൽ​വാ​ര​ത്ത് ഇ​ട റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ന്‍റെ റോ​ഡ് ര​ജി​സ്റ്റ​റി​ൽ ഈ ​റോ​ഡി​ന്‍റെ പേ​ര് വ​ള​രെ പ​ഴ​ക്ക​മു​ള്ള​താ​ണ്. പ​ള്ളി​യാ​ടി മു​ക്കി​ൽ നി​ന്ന് താ​ഴോ​ട്ട് ഇ​റ​ങ്ങി പ​ടി​ഞ്ഞാ​റോ​ട്ട് ന​ട​ന്നാ​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ​ത്താം. അ​ടു​ത്ത​കാ​ല​ത്ത് ആ​രാ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ത്ത ഇ​ട​വ​ഴി എ​ന്ന നി​ല​യി​ലും ഈ ​റോ​ഡി​ന്‍റെ പേ​ര് എ​ടു​ത്തു പ​റ​യേ​ണ്ട​ത് ത​ന്നെ. അ​ഷ്ട​മു​ടി​കാ​യ​ലി​ന്‍റെ ഭാ​ഗ​മാ​യ പ​രി​ച്ചേ​രി കാ​പ്പി കാ​യ​ലോ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​താ​ണ് പ​ള്ളി​യാ​ടി മു​ക്ക് കാ​യ​ൽ​വാ​ര​ത്ത് ഇ​ട​റോ​ഡ്.
വെ​ള്ളം ഉ​റ​വ​യു​ള്ള തീ​ര​ത്തു​നി​ന്ന് അ​ഞ്ച് മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലാ​ണ് റോ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്. റോ​ഡി​ന്‍റെ താ​ഴെ​യും മു​ക​ളി​ലും വീ​ടു​ക​ളു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കാ​യ​ലി​ലേ​ക്ക് തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഈ ​വ​ഴി​യാ​ണ് പോ​യി​വ​രു​ന്ന​ത്. ക​ക്ക വാ​ര​ൽ തൊ​ഴി ലാ​ളി​ക​ൾ​ക്കും ഈ ​റോ​ഡാ​യി​രു​ന്നു ഏ​ക ആ​ശ്ര​യം.
200 മീ​റ്റ​റി​ല​ധി​കം നീ​ള​വും നാ​ലു മീ​റ്റ​ർ വീ​തി​യും ഉ​ണ്ടാ​യി​രു​ന്ന റോ​ഡ് കി ​ഴ​ക്ക് പ​ള്ളി​യാ​ടി ജം​ഗ്ഷ​നി​ലെ പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ നി​ന്നി​റ​ങ്ങി പ​ടി​ഞ്ഞാ​റ് കാ​യ​ൽ​വാ​ര​ത്ത് ജം​ഗ്ഷ​നി​ലെ പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ എ​ത്തി​ച്ചേ​രു​ന്ന എ​ളു​പ്പ​വ​ഴി​യാ​ണ്. നാ​ട്ടു​കാ​ർ​ക്ക് പ​ള്ളി​യി​ലും പ​ള്ളി​ക്കൂ​ട​ത്തി​ലും പോ​സ്റ്റ് ഓ​ഫീ​സി​ൽ പോ​കു​ന്ന​തി​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം ആ​യി​രു​ന്നു ഈ ​വ​ഴി.
റോ​ഡി​ന്‍റെ അ​ടി​വ​ശ​ത്ത് ഉ​റ​വ പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ന്ന​ത് കാ​ര​ണം അ​ടി​ഭാ​ഗം ഇ​ടി​ഞ്ഞ് റോ​ഡ് ന​ശി​ച്ചു സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​ത്ത ത​ര​ത്തി​ലാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ അ​വ​ശേ​ഷി​ച്ച മേ​ൽ​ഭാ​ഗം കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന​തു കാ​ര​ണം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി ​ഹാ​ര കേ​ന്ദ്ര​മാ​യി​രി​ക്കു​ന്നു റോ​ഡ്.
ആ​രാ​ലും തി​രി​ഞ്ഞു​നോ​ക്കാ​ത്ത ഒ​രു പു​രാ​ത​ന ഇ​ട​വ​ഴി എ​ന്ന നി​ല​യി​ൽ ഈ​റോ​ഡ് നി​ല​നി​ർ​ത്തേ​ണ്ട​ത് പ്ര​ദേ​ശ​ത്തി​ന്‍റെ പ​ര​മ​പ്ര​ധാ​ന​മാ​യ ഒ​രു ആ​വ​ശ്യ​മാ​ണ്.
ഇ​ട​വ​ഴി​യു​ടെ പു​ന​ർ​നി​ർ​മാ​ണം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​തേ​വ​രെ ചെ​യ്തി​ട്ടി​ല്ല. എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചോ എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചോ ഈ ​റോ​ഡ് എ​ളു​പ്പ​ത്തി​ൽ പു​ന​ർ നി​ർ​മ്മി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മാ​ത്രം അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും ചെ​യ്യാ​നാ​വും.
പ​ല​ത​വ​ണ ജ​ന​ങ്ങ​ൾ ഇ​ത് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള താ​ണ്. ന​ട​ന്നി​ട്ടി​ല്ല. ഈ ​നാ​ട്ടു​വ​ഴി തീ​ർ​ത്തും ന​ശി​ക്കും മു​ൻ​പ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രാ​വ​ശ്യം എ​ന്ന​നി​ല​യി​ലും ഇ​ട​റോ​ഡ് ന​ശി​ച്ചു തീ​രും മു​ൻ​പേ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.