പ​ന്മ​ന​യി​ലെ കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സ് മാ​റ്റി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം
Monday, April 19, 2021 11:10 PM IST
ച​വ​റ: പ​ന്മ​ന​യി​ലെ കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സ് ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ നി​ന്നു മാ​റ്റി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം. പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ ഹൃ​ദ​യ​ഭാ​ഗ​ത്താ​യി പ്ര​വ​ർ​ത്തി​ച്ച കെ ​എ​സ് ഇ ​ബി പ​ന്മ​ന പു​ത്ത​ൻ​ച​ന്ത​യി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​യി മാ​റി.
ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ഭാ​ഗ​ത്താ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി രം​ഗ​ത്ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​യി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​ർ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സൗ​ക​ര്യം ഉ​ള്ള​ത് ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ലാ​ണ്. ഓ​ഫീ​സ് പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്ക് കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്കു മാ​റ്റി​യ​തോ​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.
ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​യാ​യി​രു​ന്ന​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് എ​ത്തി​പ്പെ​ടാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് പു​ത്ത​ൻ​ച​ന്ത​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
പു​ത്ത​ൻ​ച​ന്ത​യി​ലെ ഭാ​ര​ത് ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ഓ​ഫീ​സ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ വ​ട​ക്കും​ത​ല, പ​ന​യ​ന്നാ​ർ​കാ​വ്, കു​റ്റി​വ​ട്ടം, കൊ​ല്ല​ക, പ​റ​മ്പി​മു​ക്ക്, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഇ​വി​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സ​മാ​ണ​ന്നും കൂ​ടാ​തെ 23 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്കേ അ​റ്റ​ത്താ​യി ഓ​ഫീ​സ് സ്ഥാ​പി​ച്ച​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ല​യു​ക​യു​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ഭാ​ഗ​ത്താ​യി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സ​ലാം പ​ണി​യ്ക്കേ​ത്തും സെ​ക്ര​ട്ട​റി ആ​ർ സ​ന്തോ​ഷും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.