വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ കു​ട്ട​പ്പ​നെ ലൈ​ബു വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി
Monday, April 19, 2021 11:10 PM IST
അ​ഞ്ച​ല്‍ : ത​ന്‍റെ ഭാ​ര്യ പി​ണ​ങ്ങി പോ​യ​തി​ന് പി​ന്നി​ല്‍ ചി​ല കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് കു​ട്ട​പ്പ​ന്‍ പ​റ​ഞ്ഞു പ​ര​ത്തി​യെ​ന്ന സം​ശ​യ​ത്തി​ല്‍ ഇ​ണ​ക്കം ന​ടി​ച്ചു വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ദ്യം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് കു​ട്ട​പ്പ​ന്‍ കൊ​ല​ക്കേ​സി​ലെ പ്ര​തി ലൈ​ബു​വി​ന്‍റെ മൊ​ഴി.
അ​വ​ശ​നാ​ക്കി​യി​ട്ട് പി​ന്നീ​ട് ക്രൂ​ര​മാ​യി വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ലൈ​ബു​വി​ന്‍റെ മൊ​ഴി കേ​ട്ട് ഞെ​ട്ടി പോ​ലീ​സ്. ശ​നി​യാ​ഴ്ച​യാ​ണ് ച​ണ്ണ​പ്പേ​ട്ട മെ​ത്രാ​ൻ​തോ​ട്ടം നാ​ലു സെ​ന്‍റ് കോ​ള​നി​യി​ൽ ക​മ്പ​ക​ത്തു മൂ​ട്ടി​ൽ വീ​ട്ടി​ൽ കു​ട്ട​പ്പ​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത കൊ​ല്ല​പ്പെ​ട്ട കു​ട്ട​പ്പ​ന്‍റെ സു​ഹൃ​ത്ത് വ​ന​ത്തു​മു​ക്ക് ഇ​ട​ക്കു​ന്നി​ൽ വീ​ട്ടി​ൽ ലൈ​ബു​വി​നെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്തു.
മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ കു​ട്ട​പ്പ​നെ വ​ക​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യും മ​ദ്യം ന​ല്‍​കി അ​വ​ശ​നാ​ക്കി​യ ശേ​ഷം ക​ട്ടി​ലി​ന​ടി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി എ​ടു​ത്ത് മു​ഖ​ത്തും ത​ല​യി​ലും നെ​ഞ്ചി​ലും അ​ട​ക്കം വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.
ഉ​ച്ച​യോ​ടെ ലൈ​ബു​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യ പി​താ​വി​നെ ഏ​ഴ​ര​യാ​യി​ട്ടും കാ​ണാ​ത​യ​തോ​ടെ മ​ക​ന്‍ വി​ഷ്ണു അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത്.
കൊ​ല​പാ​ത​കം ക​ണ്ടു ഓ​ടി​യ വി​ഷ്ണു നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​കാ​യി​രു​ന്നു. പി​ന്നീ​ട് എ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സ് ഉ​ട​ന്‍ ലൈ​ബു​വി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ലൈ​ബു​വി​നെ തെ​ളി​വെ​ടു​പ്പി​നും വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍​ക്കും ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സൈ​ജു നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.