40 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, April 19, 2021 11:10 PM IST
ചി​ത​റ : വി​ല്‍​പ​ന​ക്കാ​യി കാ​റി​ല്‍ ക​ട​ത്ത​വേ നാ​ല്‍​പ​ത് കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ര്‍ ചി​ത​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കു​ള​ത്തു​പ്പു​ഴ മൈ​ല​മൂ​ട് അ​നി​ല്‍ ഭ​വ​നി​ല്‍ ജ​യ​കു​മാ​ര്‍ (41), ഒാ​ന്തു​പ​ച്ച തേ​ക്ക് വി​ള വീ​ട്ടി​ല്‍ ഷാ​ജ​ഹാ​ന്‍ (42) എ​ന്നി​വ​രെ​യാ​ണ് ചിതറ എ​സ് ഐ ​അ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.
മ​ട​ത്ത​റ സ​ര്‍​ക്കാ​ര്‍ മ​ദ്യ വി​ല്‍​പ​ന ശാ​ല​യി​ല്‍ നി​ന്നും വ​ന്‍​തോ​തി​ല്‍ മ​ദ്യം പു​റ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​റു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വി​ടം ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പി​ടി​യി​ലാ​യ ജ​യ​കു​മാ​റും സു​ഹൃ​ത്ത് ഷാ​ജ​ഹാ​നും നാ​പ​തോ​ളം കു​പ്പി മ​ദ്യ​വു​മാ​യി കാ​റി​ല്‍ ക​യ​റി പോ​കാ​ന്‍ ശ്ര​മി​ക്ക​വേ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പി​ടി​യി​ലാ​യ ജ​യ​കു​മാ​റി​നെ മു​മ്പും നി​ര​വ​ധി ത​വ​ണ സ​മാ​ന​മാ​യ കേ​സി​ല്‍ പോ​ലീ​സും എ​ക്സൈ​സും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ല്‍ ഇ​യാ​ളു​ടെ ഡാ​ലി ച​തു​പ്പി​ലെ വീ​ട്ടി​ല്‍ നി​ന്നും ചാ​ക്ക് നി​റ​യെ വി​ദേ​ശ മ​ദ്യം എ​ക്സ​സൈ​സ്‌ സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്ന് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ളെ പി​ന്നീ​ട് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.
അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. എ​സ് ഐ​മാ​രാ​യ അ​ജ​യ​ന്‍, അ​നി​ല്‍​കു​മാ​ര്‍, എ​എ​സ്ഐ ഷാ​ജ​ഹാ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഷ​മീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ദ്യ​വും പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യ​ത്.