ബ​സു​ക​ൾ ക​ണ്ടം ചെ​യ്യു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി
Monday, April 19, 2021 11:10 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ൾ ഹ​രി​ത ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ന്‍റേ​യും 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ നി​ന്നും മാ​റ്റ​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കെ ​എ​സ് ആ​ർ ടി ​സി മു​ന്നൊ​രു​ക്കം തു​ട​ങ്ങി.
15 വ​ർ​ഷം ക​ഴി​ഞ്ഞ​തോ, തി​ക​യാ​കാ​റാ​യ​തോ ആ​യ ബ​സു​ക​ൾ ക​ണ്ടെ​ത്തി പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റി പാ​ർ​ക്ക് ചെ​യ്യാ​നാ​ണ് വ​ർ​ക്സ് മാ​നേ​ജ​രു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സു​നി​ലി​ന്‍റെ ഉ​ത്ത​ര​വ്. ഇ​ത് എ​ല്ലാ ഡി​പ്പോ​ക​ളി​ലേ​ക്കും ന​ൽ​കി ക​ഴി​ഞ്ഞു.
പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന ബ​സു​ക​ളു​ടെ ട​യ​റു​ക​ൾ ഇ​ള​ക്കി മാ​റ്റി, സ്ക്രാ​പ് ട​യ​റു​ക​ൾ ഫി​റ്റ് ചെ​യ്യ​ണം. ബാ​റ്റ​റി ഇ​ള​ക്കി മാ​റ്റി​യാ​യി​രി​ക്ക​ണം ബ​സ് പാ​ർ​ക്ക് ചെ​യ്യേ​ണ്ട​ത്. ബ​സി​ലെ ഡീ​സ​ൽ ടാ​ങ്ക് കാ​ലി​യാ​ക്ക​ണം. ഡീ​സ​ൽ ഊ​റ്റി യു​ജി ടാ​ങ്കി​ൽ നി​റ​യ്ക്ക​ണം. ന​ല്ല ട​യ​റും ബാ​റ്റ​റി​യു​മ​ല്ലാ​തെ മ​റ്റൊ​ന്നും ഇ​ള​ക്കി മാ​റ്റ​രു​ത്. ബ​സു​ക​ളു​ടെ രേ​ഖ​ക​ൾ ചീ​ഫ് ഓ​ഫീ​സി​ൽ നി​ന്ന​യ യ്ക്കു​ന്ന പ്ര​ത്യേ​ക മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി യു​ണി​റ്റ് അ​ധി​കൃ​ത​ർ സൂ​ക്ഷി​ക്ക​ണം.
എ​ട​പ്പാ​ൾ റീ​ജി​യ​ണ​ൽ വ​ർ​ക്ക്ഷോ​പ്പ്, ചി​റ്റൂ​ർ, എ​റ​ണാ​കു​ളം കാ​ര​യ്ക്കാ​മു​റി, ചേ​ർ​ത്ത​ല, കാ​യം​കു​ളം, ചാ​ത്ത​ന്നൂ​ർ, ച​ട​യ​മം​ഗ​ലം, തി​രു​വ​ന​ന്ത​പു​രം ഈ​ഞ്ച​ക്ക​ൽ, പാ​റ​ശാ​ല എ​ന്നീ ഡി​പ്പോ​ക​ളി​ലാ​ണ് ഇ​ത്ത​രം ബ​സു​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട​ത്. 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക​യും ഹ​രി​ത ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ടി​യും വ​ന്നാ​ൽ കെ​എ​സ് ആ​ർ ടി ​സി യു​ടെ 1600 ഓ​ളം ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യാ​തെ വ​രു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന.
ആ​റാ​യി​ര​ത്തോ​ളം ബ​സു​ക​ളാ​ണ് കോ​ർ​പ്പ​റേ​ഷ​ന​ള്ള​ത്. ഇ​തി​ൽ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യാ​ത്ത ബ​സു​ക​ളു​മു​ണ്ട്. ഇ​വ​യി​ൽ പ​ണി​ക​ൾ​ക്കാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​വ​യു​മു​ണ്ട്. ഇ​ത്ത​രം ബ​സു​ക​ൾ പ​ണി​ക​ൾ തീ​ർ​ത്താ​ലും നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന സം​ശ​യ​മു​ള്ള​തി​നാ​ൽ അ​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ത​ത്ക്കാ​ലം ന​ട​ത്താ​തെ മാ​റ്റി​യി​ട്ടി​രി​ക്ക​യാ​ണ്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ 150 ഓ​ളം ബ​സു​ക​ളാ​ണ് പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റു​ന്ന​തെ​ന്ന് മാ​വേ​ലി​ക്ക​ര റീ​ജി​യ​ണ​ൽ വ​ർ​ക്സ് മാ​നേ​ജ​ർ സു​നി​ൽ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. 350 ഓ​ളം ബ​സു​ക​ൾ കൂ​ടി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​തെ ക​ണ്ടം ചെ​യ്യാ​റാ​യ ഗ്രൂ​പ്പി​ലെ​യ്ക്ക് മാ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട്.