ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഗ​മ​വേ​ദി ഹൃ​ദ്യാ​നു​ഭ​വ​മാ​യി
Monday, April 19, 2021 11:10 PM IST
കൊ​ല്ലം: സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഗ​മ​വേ​ദി ഹൃ​ദ്യാ​നു​ഭ​വ​മാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, തൊ​ഴി​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍, സൗ​ജ​ന്യ​ങ്ങ​ള്‍ തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളി​ല്‍ അ​വ​ര്‍​ക്ക് സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യു​ള്ള സം​സ്ഥാ​ന ഏ​കാം​ഗ ക​മ്മീ​ഷ​ന്‍ എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ന് മു​ന്നി​ല്‍ ഓ​രോ​ന്നും ചോ​ദി​ക്കാ​ന്‍ അ​വ​ര്‍​ക്കാ​ര്‍​ക്കും മ​ടി​യു​മു​ണ്ടാ​യി​ല്ല.
സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല, അ​വ​ര്‍​ക്കു​പോ​ലും അ​റി​വി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ഭി​ന്ന​ശേ​ഷി​ക്കാ​രെ കൊ​ണ്ടു​പോ​കാ​നും ആ​വ​ര്‍​ത്തി​ച്ച് പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്താ​നും പ​ഞ്ചാ​പ​കേ​ശ​നും ക​ഴി​ഞ്ഞു.
ഗാ​ന്ധി​ഭ​വ​ന്‍ സം​സ്ഥാ​ന നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ച​ത്. അ​റി​ഞ്ഞും കേ​ട്ടും ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തും നി​ന്നാ​യി ഒ​ട്ടേ​റെ ഭി​ന്ന​ശേ​ഷി​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളു​മെ​ത്തി. വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദാ ക​മാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. ഉ​ദ്ഘാ​ട​ക​നാ​കാ​ന​ല്ല, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്‌​ളാ​സെ​ടു​ക്കാ​നാ​ണ് ഏ​കാം​ഗ ക​മ്മീ​ഷ​ന്‍ പ​ഞ്ചാ​പ​കേ​ശ​ന്‍ താ​ത്പ​ര്യം കാ​ട്ടി​യ​ത്. അ​തോ​ടെ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍ ക​ണ്ണും കാ​തും കൂ​ര്‍​പ്പി​ച്ചു.
ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മു​ള്ള​തൊ​ക്കെ എ​ഴു​തി സൂ​ക്ഷി​ക്കാ​നും അ​വ​ര്‍ ത​യാ​റാ​യി. പോ​ലീ​സ് കേ​സു​ക​ള്‍, ബാ​ങ്ക് വാ​യ്പ​ക​ള്‍, തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പീ​ഡ​ന​ങ്ങ​ള്‍, സ​ഞ്ച​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍, പൊ​തു​ജീ​വി​തം തു​ട​ങ്ങി മി​ക്ക വി​ഷ​യ​ങ്ങ​ളും വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​വാ​നും സം​ഗ​മം ഉ​പ​ക​രി​ച്ചു.
ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്.​അ​മ​ല്‍​രാ​ജ്, കെ​പി​എ​സി. ലീ​ലാ​കൃ​ഷ്ണ​ന്‍, വി​ന്‍​സെ​ന്‍റ് ഡാ​നി​യേ​ല്‍, അ​ജ​യ​കു​മാ​ര്‍, ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി. ​പ്ര​ദീ​പ്, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ര്‍, അ​നി​ല്‍ ആ​ഴാ​വീ​ട്, സാ​ബു ഓ​ല​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.