റ​വ​ന്യു സ്ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു
Monday, April 19, 2021 10:49 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ഇ​ന്ന​ലെ കു​ള​ക്ക​ട, ക​ല​യ​പു​രം, കി​ഴ​ക്കേ തെ​രു​വു മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.104 കേ​സു​ക​ൾ ക​ണ്ടെ​ത്തി താ​ക്കീ​തു ന​ൽ​കി.
എ​ട്ടു പേ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ത​ഹ​സീ​ൽ​ദാ​ർ ശ്രീ​ക​ണ്ഠ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഷി​ജു, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് പു​ഷ്പ​രാ​ജ​ൻ, എ​സ്.​ഐ.​അ​ജ​യ​കു​മാ​ർ, റ​വ​ന്യു ജീ​വ​ന​ക്കാ​രാ​യ ഹ​രി​കു​മാ​ർ, സ​ന്തോ​ഷ്, ശ്രീ ​രം​ഗ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.