കോ​വി​ഡ് മു​ക്ത ച​വ​റ​യ്ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Monday, April 19, 2021 10:49 PM IST
ച​വ​റ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം വ​ര​വി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വി​വി​ധ​ങ്ങ​ളാ​യ പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യാ​ണ് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. വ​കു​പ്പ് മേ​ലു​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
കോ​വി​ഡ് വ്യാ​പ​ന​ത്തെ​കു​റി​ച്ച് ദൈ​നം​ദി​നം വി​ല​യി​രു​ത്തു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നു​മാ​യി ബ്ലോ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​വാ​നും തീ​രു​മാ​നം ആ​യി. തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ കൂ​ടി വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ വ്യാ​പി​പ്പി​ക്കു​വാ​നും കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി ന​ട​പ്പി​ലാ​ക്കു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ് വി​മ​ൽ രാ​ജ്, പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, അം​ഗ​ങ്ങ​ളാ​യ ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ, സി.​ര​തീ​ഷ്, പ്രി​യാ ഷി​നു, ജോ​യി ആ​ന്‍റ​ണി, എ.​സീ​ന​ത്ത്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ മ​റ്റ് വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.