കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന് ത​ട​യി​ടാ​ന്‍ ക​രു​ത​ലോ​ടെ കൊ​ല്ലം കാ​മ്പ​യി​ന്‍
Monday, April 19, 2021 10:48 PM IST
കൊല്ലം: ഹാ​ര്‍​ബ​ര്‍, കാ​ഷ്യു ഫാ​ക്ട​റി, ഓ​ട്ടോ, ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഡ്രൈ​വിം​ഗ് പ​ഠി​താ​ക്ക​ള്‍​ക്കും സ്‌​പെ​ഷല്‍ ടെ​സ്റ്റ് ഡ്രൈ​വ് ന​ട​ത്തി അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍.
കോ​വി​ഡ് പ്ര​തി​രോ​ധ-​നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം, നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര, ത​ങ്ക​ശ്ശേ​രി ഹാ​ര്‍​ബ​റു​ക​ളി​ലും കാ​പെ​ക്‌​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലും വ്യ​വ​സാ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ജു​വ​ല​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ര്‍ടി​ഒ ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലു​മു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സൈ​റ്റു​ക​ളി​ലും ഓ​ട്ടോ ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പ്ര​ത്യേ​ക കോ​വി​ഡ് നി​ര്‍​ണ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.
അ​ട​ച്ചു​കെ​ട്ടി​യ സ്ഥ​ല​ങ്ങ​ള്‍(​ക്ലോ​സ്ഡ് ഏ​രി​യ), ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ള്‍(​ക്രൗ​ഡ​ഡ് ഏ​രി​യ) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും രോ​ഗം ഉ​ള്ള​വ​രെ​യും സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രെ​യും ഉ​ട​ന​ടി ഐ​സൊ​ലേ​റ്റ് ചെ​യ്തു ചി​കി​ത്സ ന​ല്‍​കു​ക​യു​മാ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം.
ഹാ​ര്‍​ബ​ര്‍-309, ജു​വ​ല​റി-146, ഓ​ട്ടോ ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ള്‍-185, ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സെ​ന്‍റ​ര്‍-123, ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ള്‍-558, ഐടി​ഐ-944 എ​ന്നി​ങ്ങ​നെ 2263 പേ​ര്‍​ക്കാ​ണ് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫ​ലം വ​ന്ന​തി​ല്‍ 25 പേ​ര്‍ മാ​ത്ര​മാ​ണ് പോ​സി​റ്റീ​വ്.
രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യ​ണം. ശ​രി​യാ​യ രീ​തി​യി​ല്‍ ത​ന്നെ മാ​സ്‌​ക് ധ​രി​ക്ക​ണം. ഒ​രു മാ​സ്‌​ക് ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം ഉ​പ​യോ​ഗി​ക്കു​വാ​ന്‍ പാ​ടി​ല്ല. കൈ​ക​ള്‍ സാ​നി​റ്റൈ​സ​ര്‍/​സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ചു നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.