മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം
Monday, April 19, 2021 10:48 PM IST
കൊല്ലം: അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്രി​ക​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്ത് എ​ത്തു​ന്ന യാ​ത്രി​ക​ര്‍ കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. സം​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പു​ള്ള 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ല​ഭി​ച്ച ആ​ര്‍ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ ഫ​ലം യാ​ത്ര​വേ​ള​യി​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്. നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ര്‍ മാ​സ്‌​ക് ധ​രി​ക്ക​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, കൈ​ക​ള്‍ ശു​ദ്ധ​മാ​ക്ക​ല്‍ അ​ട​ക്ക​മു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ യാ​ത്ര​യി​ലു​ട​നീ​ള​വും തു​ട​ര്‍​ന്നും പാ​ലി​ക്ക​ണം. ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ ഫ​ലം ഇ​ല്ലാ​ത്ത​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി റി​സ​ള്‍​ട്ട് ല​ഭി​ക്കു​ന്ന​തു​വ​രെ മു​റി​യ്ക്കു​ള്ളി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര​ണം. റി​സ​ള്‍​ട്ട് പോ​സി​റ്റീ​വാ​യാ​ല്‍ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം തേ​ട​ണം.