പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി റൂ​റ​ൽ പോ​ലീ​സ്
Monday, April 19, 2021 10:48 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റൂ​റ​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി. ബോ​ധ​വ​ൽ​ക്ക​ര​ണ​വും മു​ന്ന​റി​യി​പ്പു​ക​ളും നി​ർ​ത്ത​ലാ​ക്കി ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് നീ​ങ്ങി​യി​രി​ക്കു​ന്ന​ത്.

റൂ​റ​ൽ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ. എ​സ്ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​രോ സം​ഘ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൊ​തു​നി​ര​ത്തു​ക​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലു​മെ​ല്ലാം പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ന്നു. അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്തു വ​രു​ന്നു​ണ്ട്.

മാ​സ്കു​ക​ൾ അ​ശ്ര​ദ്ധ​മാ​യി ധ​രി​ക്കു​ന്ന​വ​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​വ​രെ​യും പി​ടി​കൂ​ടി വ​രു​ന്നു​ണ്ട്.

ര​ജി​സ്റ്റ​റു​ക​ളും സാ​നി​റ്റൈ​സ​റും ക​രു​താ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം കൂ​ടു​ന്ന​വ​രെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വ്യാ​പാ​രി​ക​ളെ​യും ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്നു. പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മാ​ന്ത​ര വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​രി​ശോ​ധ​ക​ൾ തു​ട​രു​ന്നു. യാ​ത്രാ​വാ​ഹ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ന്നു.

റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 16260 പേ​രെ പി​ടി​കൂ​ടി താ​ക്കീ​തു ന​ൽ​കി വി​ട്ട​യ​ക്കു​ക​യു​ണ്ടാ​യി. 364 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കു​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി അ​റി​യി​ച്ചു.