മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ര്‍​ക്കം: സു​ഹൃ​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
Monday, April 19, 2021 12:43 AM IST
അ​ഞ്ച​ല്‍ : ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നിടെ ഉ​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്കം ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ചു. അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ച​ണ്ണ​പ്പേ​ട്ട മെ​ത്രാ​ൻ​തോ​ട്ടം നാ​ലു സെ​ന്‍റ് കോ​ള​നി​യി​ൽ ക​മ്പ​ക​ത്തു മൂ​ട്ടി​ൽ വീ​ട്ടി​ൽ കു​ട്ട​പ്പ (47) നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കു​ട്ട​പ്പ​ന്‍റെ സു​ഹൃ​ത്തും അ​യ​ല്‍​വാ​സി​യു​മാ​യ ലൈ​ബു എ​ന്ന​യാ​ളെ അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് കൊ​ല​പാ​ത​കം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ലൈ​ബു​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യ കു​ട്ട​പ്പ​നും ലൈ​ബു​വും ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ച്ചു. തു​ട​ര്‍​ന്ന് സം​സാ​രി​ക്ക​വേ കു​ടും​ബ​പ്ര​ശ​ന​ങ്ങ​ളെ ചൊ​ല്ലി ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും ക​ട്ടി​ലി​ന​ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ട്ട​പ്പ​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

മു​ഖ​ത്തും ക​ഴു​ത്തി​ലും അ​ട​ക്കം നി​ര​വ​ധി വെ​ട്ടു​ക​ള്‍​ഏ​റ്റ കു​ട്ട​പ്പ​ന്‍ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഇ​തി​നി​ട​യി​ല്‍ ബ​ഹ​ളം കേ​ട്ട് എ​ത്തി​യ കു​ട്ട​പ്പ​ന്‍റെ മ​ക​നാ​ണ് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് എ​ത്തി അ​ഞ്ച​ല്‍ പോ​ലീ​സ് ലൈ​ബു​വി​നെ രാ​ത്രി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടോ എ​ന്ന​ത​ട​ക്കം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.