കാ​റി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​രാ​ര്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, April 19, 2021 12:43 AM IST
ച​വ​റ: ദേ​ശീ​യ പാ​ത​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ കെ​എം​എം​എ​ല്‍ ക​രാ​ര്‍ തൗൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. പ​ന്മ​ന ക​ള​രി ക​ളി​ക്കേ​ഴ​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശി​വ​ദാ​സ​ന്‍​പി​ള്ള​യു​ടെ​യും (ദാ​സ​ന്‍​പി​ള്ള) മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വ​ത്സ​ലാ​കു​മാ​രി​യു​ടെ​യും മ​ക​ന്‍ ദി​ലീ​പാ​ണ് (33) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10ഓ​ടെ ന​ല്ലേ​ഴ്ത്തു​മു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി സം​ബ​ന്ധ​മാ​യി മ​റ്റൊ​രു ക​രാ​റു​കാ​ര​നെ ക​ണ്ട​തി​നു ശേ​ഷം തി​രി​ച്ച് വീ​ട്ടി​ലേ​ക്കു ബൈ​ക്കി​ല്‍ വ​രു​ന്ന​തി​നി​ട​യി​ല്‍ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: ദീ​പ, ദീ​പ​ക് . നി​ര്‍​ത്താ​തെ പോ​യ കാ​ർ പോ​ലീ​സ് ശ​ങ്ക​ര​മം​ഗ​ല​ത്തു വെ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പൂ​വ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ എ​സ്ആ​ര്‍ ഭ​വ​നി​ല്‍ ര​ജി (42), ശാ​ര​ദാ മ​ന്ദ​രി​ത്തി​ല്‍ അ​ജു (29), വി​ഷ്ണു ഭ​വ​ന​ത്തി​ല്‍ അ​ന​ന്ദ​ന്‍ (42) എ​ന്നി​വ​രെ പി​ടി കൂ​ടു​ക​യും ചെ​യ്തു. ഇ​തി​ല്‍ ര​ജി​ക്കെ​തി​രെ മ​ന​ഃപൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.