നാ​ട​ക​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു: ചി​റ്റ​യം ഗോ​പ​കു​മാ​ര്‍
Sunday, April 18, 2021 10:51 PM IST
കൊ​ല്ലം: ജ​ന​കീ​യ ക​ല​യാ​യ നാ​ട​ക​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ പ​രി​ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ
കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഗാ​ന്ധി​ഭ​വ​ന്‍ സം​സ്ഥാ​ന നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ നാ​ലാം ദി​ന​ത്തി​ലെ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി​യ്ക്കും മ​ത​ത്തി​നു​മ​പ്പു​റം മ​നു​ഷ്യ​ത്വ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കി​യ നാ​ട​ക​പ്ര​സ്ഥാ​നം സാ​മൂ​ഹ്യ ന​വോ​ഥാ​ന പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ചൂ​ടും ചൂ​രും പ​ക​ര്‍​ന്നി​രു​ന്ന ഇ​രു​ണ്ട യു​ഗ​ത്തെ വെ​ളി​ച്ച​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ല്‍ ചെ​റു​ത​ല്ല.
എ​ന്നാ​ല്‍ ഇ​ന്ന് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം നാ​ട​ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് നാ​ട​ക​പ്ര​സ്ഥാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ന​മു​ക്ക് ബാ​ധ്യ​ത​യു​ണ്ട്. നാ​ട​ക ക​ലാ​കാ​ര​ന്മാ​രെ അം​ഗീ​ക​രി​ക്കാ​നു​ള്ള മ​നോ​ഭാ​വം വ​ള​ര്‍​ത്ത​ണ​മെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി.​കെ. ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത് ഭ​വ​ന്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ച​ട​ങ്ങി​ൽ എം. ​മു​കേ​ഷ് എം​എ​ൽ​എ, ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ന്‍, ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ട്, ബൈ​ജു എ​സ്. പ​ട്ട​ത്താ​നം, ബി. ​പ്ര​ദീ​പ്, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ര്‍, സാ​ബു ഓ​ല​യി​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ന​വോ​ഥാ​ന​ത്തി​നും സാം​സ്‌​കാ​രി​ക​ത​യ്ക്കും അ​ര​ങ്ങി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ര്‍. തു​ട​ര്‍​ന്ന് കൊ​ച്ചി​ന്‍ ച​ന്ദ്ര​കാ​ന്ത​യു​ടെ അ​ന്നം എ​ന്ന നാ​ട​കം ന​ട​ന്നു.