മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം നടത്തി
Sunday, April 18, 2021 10:51 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്രീ ​മ​ൺ​സൂ​ൺ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ​കാ​വ് മു​ത​ൽ വ​വ്വാ​ക്കാ​വ് വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യോ​രം ശു​ചീ​ക​രി​ച്ച് മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പു​തി​യ​കാ​വ് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്നും ഇന്നലെ രാ​വി​ലെ ഒ​ൻ​പ​തി​ന് ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ , രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ വ​കു​പ്പ്, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ർ​ഡു​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ വീ​ട്ടു​പ​രി​സ​ര​ങ്ങ​ൾ, ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ മ​റ്റ് പൊ​തു​യി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും വൃ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​മെ​ന്നും​ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യും വി​ത​ര​ണ​വും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​ന​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.