ബസിൽ അ​തി​ഥി​തൊ​ഴി​ലാ​ളി വ​നി​താ​ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു
Sunday, April 18, 2021 10:51 PM IST
കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ അ​തി​ഥി​തൊ​ഴി​ലാ​ളി വ​നി​താ​ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു. തി​രു​വ​ന​ന​ത​പു​രം കൊ​ല്ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യു​ടെ ബ​സ് കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.
പ​രി​ക്കേ​റ്റ ക​ണ്ട​ക്ട​ർ വി.​രോ​ഷ്നി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മം ന​ട​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​യെ യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റി. ല​ഗേ​ജ് ടി​ക്ക​റ്റ് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൈ​യ്്ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ച ക​ണ്ട​ക്ട​ർ രോ​ഷ്നി​യെ ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.