ഒ​രു​കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ൾ കൊ​ല്ല​ത്ത്് പി​ടി​യി​ൽ
Sunday, April 18, 2021 10:51 PM IST
കൊ​ല്ലം: പാ​ല​രു​വി എ​ക്സ്പ്ര​സി​ൽ ക​ള്ള​പ്പ​ണ വേ​ട്ട. ക​ണ​ക്കി​ൽ​പെ​ടാ​ത്ത ഒ​രു​കോ​ടി​യോ​ളം രൂ​പ​യു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ൾ കൊ​ല്ലം റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​നെ​ൽ​വേ​ലി​യി​ൽ താ​മ​സ​ക്കാ​രാ​യ ര​ഞ്ജി​ത് ക​മ്പാ​ർ, ഹ​നു​മ​ന്ത്, പ്ര​ശാ​ന്ത് ക​നാ​ജി ക​ദം എ​ന്നി​വ​രെ​യാ​ണ് രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 9040700 രൂ​പ​യാ​ണ് കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു പ​ണ​മെ​ന്നാ​ണ് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. മൂ​വ​രും ബ​ന്ധു​ക്ക​ളാ​ണ്.
പു​ന​ലൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഷാ​ജ​ഹാ​ൻ, കൊ​ല്ലം റെ​യി​ൽ​വേ എ​സ്ഐ മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പു​ന​ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ട്രെ​യി​നി​ൽ നി​ന്നും ക​ള്ള​പ്പ​ണം പി​ടി​കൂ​ടി​യ സം​ഭ​വ​വു​മാ​യി ഇ​തി​ന് ബ​ന്ധ​മു​ണ്ടോ എ​ന്ന​ത​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.