സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Sunday, April 18, 2021 10:51 PM IST
തെ​ന്മ​ല: തി​രു​വ​ന​ന്ത​പു​രം -ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​ര്‍​ക്ക​ല സ്വ​ദേ​ശി റെ​ജി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​ന്നാ​ല്‍ ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്ന് രാ​വി​ലെ കു​ള​ത്തു​പ്പു​ഴ നെ​ടു​വ​ന്നൂ​ര്‍​ക​ട​വി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും സി​മ​ന്‍റു​മാ​യി എ​ത്തി​യ ലോ​റി എ​തി​ര്‍ ദി​ശ​യി​ല്‍ എ​ത്തി​യ കാ​റി​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ക്കു​ക​യും പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ടു​ക​യും ചെ​യ്ത​തോ​ടെ മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ര്‍ നി​ര്‍​ത്താ​തെ പോ​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. സി​മ​ന്‍റ് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. വാ​ഹ​നം നീ​ക്കാ​നു​ള്ള ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.