ക​ല്ലു​വാ​തു​ക്ക​ൽ മ​തേ​ത​ര വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ വി​ഷു ആ​ഘോ​ഷം
Sunday, April 18, 2021 10:51 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​രം മ​തേ​ത​ര​യോ​ജ​ന​കേ​ന്ദ്ര​ത്തി​ൽ വി​ഷു ദി​നം ആ​ഘോ​ഷി​ച്ചു. സ​മു​ദ്ര​തീ​ര​ത്തി​ലെ മാ​താ​പി​താ​ക്ക​ൾ​ക്കും, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും വി​ഷു​ക്ക​ണി​യും കൈ​നീ​ട്ട​വും ന​ൽ​കി​യാ​ണ് വി​ഷു ദി​നാ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. വി​ഷു ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 60 മു​ത​ൽ 96 വ​യ​സു​വ​രെ​യു​ള്ള 51 ഗു​രു​നാ​ഥ​ന്മാ​രെ ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ ആ​ദ​രി​ച്ചു.
ച​ട​ങ്ങി​ൽ നി​യു​ക്ത കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ. ​അ​രു​ൺ എ​സ് നാ​യ​ർ വി​ഷു ദി​നാ​ഘോ​ഷ​വും ഗു​രു​വ​ന്ദ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മു​ദ്ര​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റു​വ​ൾ സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ ​പി സ​ജി​നാ​ഥ്‌, മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ, ജ്വാ​ല സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി ര​ശ്മി രാ​ജ്, ഡോ. ​ജി ലാ​ലു പി​ള്ള, ഡോ. ​ആ​ർ ജ​യ​ച​ന്ദ്ര​ൻ, സു​ധി വേ​ള​മാ​നൂ​ർ, സീ​ത​മ്മ വി​ജ​യ​ൻ, ശ​ശി​ധ​ര​ൻ പി​ള്ള, അ​നി​ൽ ക​ട​ക്ക​ൽ, സ​മു​ദ്ര​തീ​രം പ്ര​തി​നി​ധി​യും കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കൊ​ല്ലം ഷി​ബു റാ​വു​ത്ത​ർ, മു​ഖ​ത്ത​ല സു​ഭാ​ഷ്, സ​മു​ദ്ര​തീ​രം വ​യോ​ജ​ന കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ഡോ.​എ​സ് ക​ബീ​ർ പാ​രി​പ​ള്ളി ആ​ർ.​ഡി ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഗു​രു​നാ​ഥ​രു​ടെ ഭ​വ​ന​ങ്ങ​ളി​ൽ സ​മു​ദ്ര​തീ​രം പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ടെ​ത്തി ആ​ദ​ര​വ് ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന വി​ഷു സ​ദ്യ​യി​ലും വീ​ശി​ഷ്ട അ​തി​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

വൈ​ദീ​ക പ​ട്ടം സ്വീ​ക​രി​ച്ചു
നെ​യ്യാ​റ്റി​ൻ​ക​ര: പ​ത്ത​നാ​വി​ള സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക അം​ഗം ഡീ​ക്ക​ൻ മ​നു വൈ​ദീ​ക പ​ട്ടം സ്വീ​ക​രി​ച്ചു. പ​ത്താം​ക​ല്ല് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​ത്ത​നാ​വി​ള സേ​വ്യ​ർ​ന്‍റെ​യും ലി​റ്റി​ൽ ഫ്ള​വ​റി​ന്‍റെ​യും നാ​ല് മ​ക്ക​ളി​ൽ ര​ണ്ട ാമ​ൻ ആ​ണ് ഫാ. ​മ​നു ലം​ബാ​ർ​ട്ട്. പ്ര​ഥ​മ ദി​വ്യ​ബ​ലി ഇ​ന്ന​ലെ സ്വ​ന്തം ഇ​ട​വ​ക​യാ​യ പ​ത്ത​നാ​വി​ള സെ​ന്‍റ് ജോ​സ​ഫ് ദൈ​വാ​ല​യ​ത്തി​ൽ അ​ർ​പ്പി​ച്ചു.