ക​ട​ലി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ത്തി​യ തി​മിം​ഗ​ല സ്രാ​വ് ച​ത്തു
Sunday, April 18, 2021 10:51 PM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ കു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ക​ട​ലി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ത്തി​യ വെ​യി​ൽ ഷാ​ർ​ക്ക് (തി​മിം​ഗ​ല സ്രാ​വ്) ച​ത്ത് ക​ര​ക്ക​ടി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ബീ​മാ​പ്പ​ള്ളി ചെ​റി​യ​തു​റ​ക​ട​പ്പു​റ​ത്ത് ച​ത്ത തി​മിം​ഗ​ല സ്രാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും, പാ​രി​പ്പ​ള്ളി​യി​ൽ നി​ന്ന്ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച​റു​ട​യെും മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. ഉ​ച്ച​യോ​ടെ അ​മ്പ​ല​ത്ത​റ മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സൈ​റ​കു​റു​പ്പി​ന്‍റെ​യും വെ​ട്ടി​ക്കു​ഴി മു​ഗാ​ശു​പ​ത്രി​യി​ലെ ഡോ.​അ​ഭി​ലാ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.
മൂ​വാ​യി​രം കി​ലോ ഭാ​ര​വും പ​ത്ത് മീ​റ്റ​റി​ല​ധി​കം നീ​ള​വു​മു​ള്ള ക​ട​ൽ ഭീ​മ​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ട​വും മ​റ​വു ചെ​യ്യ​ലും ഏ​റെ ക​ഠി​ന​മാ​യി​രൂ​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് വ​രു​ത്തി​യ ജെ​സി​ബി പോ​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക്ക് ശേ​ഷം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ലാ​യി മു​റി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്ത കു​ഴി​യി​ൽ ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്രാ​വി​നെ മ​റ​വ് ചെ​യ്തു. ഉ​ൾ​ക്ക​ട​ലി​ൽ മാ​ത്രം ജീ​വി​ക്കു​ന്ന ഷാ​ർ​ക്ക് ദി​ശ​തെ​റ്റി തീ​ര​ത്തേ​ക്ക് വ​ന്ന​താ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ ക​രു​തു​ന്നു.​
ശ​നി​യാ​ഴ്ച രാ​വി​ലെ കോ​വ​ള​ത്തെ ക​ര​മ​ടി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ കു​ടു​ങ്ങി ക​ര​യി​ൽ എ​ത്തി​യ സ്രാ​വി​നെ ക​ട​ലി​ലേ​ക്ക് ത​ന്നെ തി​രി​ച്ച​യ​ച്ചി​രു​ന്നു. നീ​ന്തി​പ്പോ​കു​ന്ന​തി​നി​ട​യി​ൽ തി​ര​യ​ടി​യി​ൽ അ​ക​പ്പെ​ട്ട മീ​ൻ തീ​ര​ത്തോ​ട് ചേ​ർ​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ ത​ട്ടി​യാ​കാം ച​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ അ​നു​മാ​നി​ക്കു​ന്നു .തീ​ര​ദേ​ശ​എ​സ്ഐ​ഷാ​നി​ബാ​സ്, എ​എ​സ്ഐ അ​ശോ​ക​ൻ എ​ന്നി​വ​ർ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.